മികച്ച ഡാന്‍സറും അഭിനേത്രിയുമാണ് സാനിയ ഇയ്യപ്പന്‍. ഈ ചെറുപ്രായത്തില്‍ തന്നെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ സാനിയക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി. താന്‍ പരാജയത്തെ ഭയക്കുന്ന ആളാണെന്ന് നടി പറയുന്നു.
ക്യൂനില്‍ അഭിനയിച്ച ശേഷം അവാര്‍ഡ് കിട്ടിയെങ്കിലും മറ്റ് അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല , അപ്പോഴെല്ലാം നല്ല നിരാശ തോന്നിയിരുന്നു , പിന്നീടാണ് പൃഥ്വിരാജിന്റെ ലൂസിഫറിലേക്ക് ക്ഷണിച്ചത്. സിനിമയില്‍ നിലനില്ക്കണമെങ്കില് കഴിവ് മാത്രം പോരാ ഭാഗ്യവും വേണമെന്ന് വിശ്വസിക്കുന്നു എന്നും സാനിയ പറയുന്നു . ലൂസിഫര്‍ ഷൂട്ടിനിടെ നന്നായി ചെയ്തു എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. ഇതിനുശേഷം ചെയ്തതെല്ലാം ക്യാരക്ടര്‍ റോളുകളാണ്.
നായിക എന്നതിനേക്കാള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് സാനിയ പറയുന്നു. അഭിനയിക്കണം എന്ന് ആഗ്രഹിച്ച് സിനിമയിലേക്ക് വന്ന ആളല്ല ഞാന്‍. റിയാലിറ്റി ഷോയില്‍ ഉള്ളപ്പോഴാണ് ബാല്യകാലസഖിയിലേക്ക് വിളിച്ചത്.
അതിനുശേഷം വീണ്ടും ഡാന്‍സിലേക്ക് എത്തി. എന്നാല്‍ സിനിമയിലും ഞാന്‍ സെറ്റ് ആവും എന്ന ബോധ്യം വന്നത് ലൂസിഫറിന് ശേഷമാണ്. കുഞ്ഞുനാളില്‍ തന്നെ പാട്ട് കേള്‍ക്കുമ്പോള്‍ കാല് താളത്തിനനുസരിച്ച് ചലിക്കുമായിരുന്നു അങ്ങനെയാണ് ഡാന്‍സ് പഠിച്ചത് നടി പറഞ്ഞു.