ബാലതാരമായി വന്ന് അഭിനയ ജീവിതം ആരംഭിച്ച നടിയാണ് സജിത ബേട്ടി. നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങള്‍ നടി ചെയ്തിട്ടുണ്ട്. സിനിമാ മേഘലയില്‍ സജീവമായിരുന്നില്ലെങ്കിലും സീരിയല്‍ പരമ്പരകളില്‍ ഒരു കാലത്ത് തിളങ്ങിനിന്നിരുന്നു സജിത. ശ്രദ്ധക്കപ്പെടുന്ന ഒട്ടനവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹജിവിതത്തിലേക്ക് കടന്നതോടെ ചലച്ചിത്ര മേഘലയില്‍ നിന്നും സജിത അപ്രതീക്ഷിതമാവുകയായിരുന്നു. ഹീറോയായും സഹനടിയായും അഭിയിക്കുമ്പോഴും തന്റെ വില്ലത്തിവേഷമായിരുന്നു കൂടുതല്‍ പ്രശസ്തിയില്‍ എത്തിച്ചത്. അഭിനയം ഏറെ ഇഷ്ടപ്പെടുന്ന സജിത സ്ക്രീനില്‍ ഇനിയും എത്തും എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. നിരവധി അവസരങ്ങള്‍ ലഭിച്ചും, എന്നാല്‍ മനസിനിണങ്ങിയ ഒരു അവസരം വന്നാല്‍ തീര്‍ച്ചയായും തിരിച്ച് വരുമെന്ന് താരം പറയുന്നു.
1992ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്റ് മിസിസ്സ് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചികൊണ്ടാണ് നടി ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് സീരിയലുകളിലേക്ക് ചേക്കേറിയ നടി നാല്പതിലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ത്രീ, സ്വന്തം,കാവ്യഞ്ജലി, പ്രിയം,താലോലം തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളുടെ ഭാഗമാവാനും നടിക്ക് അവസരം ലഭിച്ചിരുന്നു. ഇതിന് പുറമെ പരസ്യ ചിത്രങ്ങളിലും ആല്‍ബങ്ങളിലുമെല്ലാം സജിത എത്തിയിരുന്നു. വിവാഹ ബന്ധമോ ദാമ്പത്യമോ അഭിനയത്തിന് സജിത ബേട്ടിയ്ക്ക് തടസ്സമായിരുന്നില്ല.
ഭര്‍ത്താവ് ഷമാസിക്കയും മകളുമൊത്ത് കുടുംബജീവിതം ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. ഇവര്‍ ഇപ്പോള്‍ വയനാട്ടിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ഷമാസി കണ്‍സ്ട്രക്ഷന്‍ ബിസിനസാണ് ഇരുവരുടെയും പ്രണയ വിവാഹമാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡയിയല്‍ പരന്നിരുന്നു. എന്നാല്‍ വീട്ടുക്കാര് തീരുമാനിച്ച വിവാഹം ആണെന്നും വിവാഹ ശേഷം നന്നായി പ്രണയിക്കുന്നുണ്ടെന്നും താരം പറയുന്നു.
വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പൊന്നും ഉണ്ടായില്ല. മാത്രമല്ല ഏറ്റവും വലിയ സപ്പോട്ടും സജിതക്ക് ലഭിച്ചത് ഭര്‍ത്താവില്‍ നിന്നും തന്നെയായിരുന്നു. അദ്ദേഹം സ്റ്റോപ് എന്ന് പറയുന്ന ദിവസം വരെ അഭിനയിക്കുമെന്നും നടി പറയുന്നു. അതേസമയം വില്ലത്തിവേഷങ്ങളില് ചെയ്ത കഥാപാത്രങ്ങളെല്ലാം നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നും ഇനി ഒരു നല്ല പോസിറ്റീവ് കഥാപാത്രം കിട്ടാന്‍ ആഗ്രഹം ഉണ്ടെന്നും നടി പറയുന്നു. അതേസമയം സജിത സിനിമക്ക് പുറമെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ഒരാളാണ്. വനിത ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ ആണ് നടി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
വില്ലത്തിയില്‍ നിന്നും മാറി പോസിറ്റീവ് കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് സജിത ബേട്ടി
![](https://ml.mixindia.com/wp-content/uploads/2021/02/sajitha-1.jpg)