റായി ലക്ഷ്മിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അതിൽ മിക്കവയും സൂപ്പർതാരങ്ങളുടെ ഒപ്പമായിരുന്നു. ഒരുപാട് ഹിറ്റുകളും താരം സമ്മാനിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ആണ് താരം ഇപ്പോൾ സജീവം. റായ് ലക്ഷ്മിയും ധോണിയും തമ്മിലുള്ള ബന്ധം ഒക്കെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു.
ധോണിയും പല നടിമാരും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ മുൻപും ഉയർന്നിട്ടുണ്ട്. ദീപിക പദുക്കോണിൻ്റേ പേര് വരെ ധോണിയുമായി ചേർത്തുവയ്ക്കുക പെട്ടിട്ടുണ്ട്. റായി ലക്ഷ്മിയും ധോണിയും തമ്മിലുള്ള ബന്ധം ഏറെ അഭ്യൂഹങ്ങൾ ഉയർത്തിയ ഒന്നായിരുന്നു. നിരവധി ഗോസിപ്പ് കോളങ്ങളിൽ ഈ ബന്ധം ഇടം പിടിച്ചു. എന്നാൽ പിന്നീട് ഇരുവരും പിരിയുകയും ഉണ്ടായി.
അതിനുശേഷവും വാർത്തകൾ മുടങ്ങാതെ വന്നുകൊണ്ടിരുന്നു. 2008 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. സുരേഷ് റെയ്നയോടൊപ്പം ഒരു പിറന്നാൾ പാർട്ടിക്ക് പോയപ്പോഴാണ് ധോണി ആദ്യമായി റായി ലക്ഷ്മിയെ കാണുന്നത്. ധോണി വിവാഹാഭ്യർത്ഥന നടത്തിയാൽ തയ്യാറാകും എന്ന് വരെ താരം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം അവസാനിക്കുകയും ചെയ്തു. തൻറെ ജീവിതത്തിലെ കറ ആയിരുന്നു ആ ബന്ധം എന്നാണ് താരം ഇതിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത്.
വിട്ടുപോകാത്ത കറയോ പാടോ ആണത്. ഇപ്പോഴും ആളുകൾ ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ അത്ഭുതം തോന്നും. ചിലപ്പോൾ തൻ്റെ മക്കൾ വരെ ഇതിനെക്കുറിച്ച് ചോദിച്ചേക്കും. അതിനുശേഷവും തനിക്ക് പല പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. തങ്ങൾ പരസ്പരം ബഹുമാനിക്കുന്ന വ്യക്തികളാണ്. ജോലിയാണ് തനിക്ക് ഏറെ പ്രധാനപ്പെട്ടത്. താരം വ്യക്തമാക്കി.