കുറച്ചു ദിവസങ്ങളായി പ്രശസ്ത നടി നിത്യ മേനോനെ ചുറ്റിപ്പറ്റി പല വിവാഹ വാർത്തകളും പ്രചരിച്ചിരുന്നു. ആദ്യം ഒരു പ്രശസ്തനായ മലയാളി താരത്തെ നിത്യ വിവാഹം ചെയ്യാൻ പോകുന്നു എന്ന തരത്തിലുള്ള അബ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ പിന്നീട് ഈ വാർത്ത തെറ്റാണ് എന്നുള്ള സ്ഥിതീകരണവുമായി താരം തന്നെ രംഗത്ത് വരികയും ചെയ്തു. അപ്പോഴും പ്രേക്ഷകരുടെ സംശയം മാറിയിരുന്നില്ല. താരം ഉടൻതന്നെ വിവാഹിതയാകും എന്ന തരത്തിലുള്ള വാർത്തകൾ വീണ്ടും പ്രചരിച്ചുകൊണ്ടിരുന്നു.
ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് നടി നിത്യ മേനോൻ. പൂർണ്ണമായും വാർത്തകൾ എല്ലാം നിഷേധിക്കുന്നു എന്ന് താരം വെളിപ്പെടുത്തി. യാതൊരുവിധ വിവാഹ പ്ലാനുകളും തനിക്കില്ല എന്നും താരം പറയുന്നു. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പ്രചരിക്കുന്ന പല വാർത്തകളും സത്യാവസ്ഥ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ എഴുതിപ്പിടിപ്പിച്ചവ ആണെന്ന് നിത്യ പറയുന്നു.
താൻ വിവാഹം കഴിക്കുന്നില്ല ഇപ്പോൾ. ചില വാർത്തകളിൽ സൂചിപ്പിക്കുന്ന പോലെ അങ്ങനെ ഒരു വ്യക്തിയും ഇല്ല. വിവാഹം കഴിക്കുന്നില്ല എന്ന് നേരിട്ട് പറയുവാൻ വേണ്ടി ഈ അവസരം താൻ ഉപയോഗിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ആ വാർത്തയിൽ യാതൊരു സത്യവുമില്ല.
വിവാഹ പദ്ധതികളും വരനും ഒന്നും ചിത്രത്തിൽ ഇല്ല. ബോറടിച്ച് ഏതോ ഒരാൾ എഴുതിയ വാർത്തയാണത്. താൻ അഭിനയത്തിൽ നിന്നും ഇപ്പോൾ ഒരു ഇടവേള എടുക്കുകയാണ്. സുഖം പ്രാപിക്കാൻ തനിക്ക് കുറച്ച് സമയം ആവശ്യമുണ്ട്. അല്പം യാത്ര ചെയ്യാം എന്ന തീരുമാനത്തിലാണ് എത്തിനിൽക്കുന്നത്. പിന്നെ തിരിച്ചുവന്ന് അഭിനയിക്കാം എന്നാണ് തീരുമാനം. നിത്യ മേനോൻ വെളിപ്പെടുത്തി. എന്തായാലും താരത്തിന്റെ യാത്രാവിശേഷങ്ങൾക്ക് ആശംസകളും ആയി എത്തിയിരിക്കുകയാണ് മലയാളികൾ.