ഉപ്പും മുളകില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി നിഷാ സാരംഗിന് ആരാധകര്‍ ഏറെയായത്, ഇതിനുമുമ്പ് മറ്റ് സിനിമ സീരിയലുകളിലും നിഷ എത്തിയിരുന്നു. ഉപ്പും മുളകും ആണ് നടിയുടെ കരിയര്‍ മാറ്റിമറിച്ചത്. ഇന്ന് സ്വന്തം പേരിനേക്കാള്‍ നീലു എന്ന പേരിലാണ് ഈ നടി അറിയപ്പെടുന്നത്. അഭിനയത്തിലും ഏറെ മുന്നിലാണ് ഈ നടി. പരമ്പരയിലെ കുട്ടി കഥാപാത്രങ്ങള്‍ നിഷയെ ജീവിതത്തിലും അമ്മ എന്നാണ് വിളിക്കുന്നത്. ഇത് ശരിക്കും ആസ്വദിക്കുകയാണ് നിഷ. തനിക്ക് കുട്ടികളോടുള്ള ഇഷ്ടത്തെ കുറിച്ച് പലപ്പോഴും ഈ നടി പറഞ്ഞിട്ടുണ്ട്.
അതേസമയം ഉപ്പും മുളകിലെ മക്കളെ താന്‍ ശ്വാസിക്കാറുണ്ട് , ലച്ചുവും ശിവയും ഒക്കെ തന്റെ തോളത്ത് എവിടെയെങ്കിലും താങ്ങിപ്പിടിച്ച് ആയിരിക്കും നില്‍ക്കുന്നത്, ഇത് ഒരുപാട് ആസ്വദിക്കുന്നുണ്ട്.
ഈ അടുത്ത് പാറുക്കുട്ടിയെ വഴക്കു പറഞ്ഞു തുടങ്ങി. അവള്‍ക്ക് കൂടുതല്‍ സ്നേഹം കൊടുക്കുംതോറും കൊഞ്ചല് കൂടുതലാണ്. ഷൂട്ട് സമയത്ത് ആവശ്യമില്ലാത്ത കൗണ്ടര്‍ ഒക്കെ അടിക്കും. കൊച്ചുമകനും നല്ല കുസൃതിയാണ്. കുട്ടികളൊക്കെ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ നമുക്ക് ബോറടിക്കിലെന്നും നിഷ പറയുന്നു.
അതേസമയം ഉപ്പുംമുളകും എരിവും പുളിയും തമ്മില്‍ തനിക്ക് അങ്ങനെ വലിയ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല എന്നും നടി പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് സംസാരിക്കുന്നിടത്ത് എവിടെലും ക്യാമറ വെച്ചാല്‍ തന്നെ രംഗങ്ങള്‍ കിട്ടുമെന്ന് ഞാന്‍ പറയാറുണ്ട്.
അതേസമയം ഉപ്പും മുളകും അവസാനിച്ചതിനു പിന്നാലെയാണ് എരിവും പുളിയും പ്രേക്ഷകരിലേക്കെത്തുന്നത്. ഉപ്പും മുളകിലെ അതേ അഭിനേതാക്കള്‍ തന്നെയാണ് എരിവും പുളിയിലും. പുതിയ പരമ്പരയിലെ കഥാപാത്രങ്ങളില്‍ ചെറിയ മാറ്റം ഉണ്ട് എന്ന് മാത്രം.