ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാമെന്ന് പ്രമുഖ വ്യവസായി വാഗ്ദാനം ചെയ്തെന്ന് ബോളിവുഡ് താരം നീതു ചന്ദ്ര. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നീതു ചന്ദ്ര ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെ ജീവിക്കണമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
പ്രമുഖരായ 13 താരങ്ങളോടൊപ്പം താന്‍ വലിയ ചിത്രങ്ങളില്‍ വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് തൊഴിലും വരുമാനവുമില്ല. ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കകളുണ്ട്. ഇതിനിടയിലാണ് ഭാര്യയായി ഇരുന്നാല്‍ പ്രതിമാസം 25 ലക്ഷം തരാമെന്ന് ഒരു വ്യവസായി വാഗ്ദാനം ചെയ്തതെന്നും നീതു പറഞ്ഞു.
വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. ബോളിവുഡിലെ ഒരു പ്രശസ്തനായ കാസ്റ്റിങ് ഡയറക്ടര്‍ തന്റെ അഭിനയം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. ഓഡിഷന് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമായിരുന്നു ഡയറക്ടറുടെ പ്രതികരണം. ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് താന്‍ വെളിപ്പെടുത്തുനില്ലെന്നും അവര്‍ പറഞ്ഞു.’ഗരം മസാല’ എന്ന ചിത്രത്തിലൂടെയായിരുന്നു നീതു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘കുച് ലവ് ജൈസാ’ ആണ് അവസാനമായി പുറത്തിറങ്ങിയ നീതുവിന്റെ ചിത്രം.