ഇഷ്ടം എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഇഷ്ടം സമ്പാദിച്ചെടുക്കാന്‍ നവ്യക്ക് അധിക സമയം വേണ്ടി വന്നില്ല. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയച്ച താരം നിരവധി നായിക വേഷങ്ങളും ചെയ്തിരുന്നു. ഇന്നും ഓര്‍ത്തിരിക്കുന്നതാണ് നടിയുടെ ഒട്ടുമിക്ക ചിത്രങ്ങളും. ഒരു കാലത്ത് തിരക്കുള്ള നടിയായ താരം വിവാഹ ശേഷം സിനിമയില്‍ അത്ര സജീവം ആയിരുന്നില്ല. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം സേതുരാമയ്യര്‍ സിബി ഐ, ദ്രോണ എന്നീ സിനിമകളിലാണ് നവ്യ അഭിനയിച്ചത്.
എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി എന്ന് പറയുകയാണ് നവ്യ ഇപ്പോള്‍. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കണ്ടതായും നടി വെളിപ്പെടുത്തി. ഒരു വടക്കന്‍ വീരഗാഥയെല്ലാം കുട്ടിക്കാലത്ത് ആവര്‍ത്തിച്ച് കണ്ടിരുന്നു. ചിത്രത്തില്‍ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം താന്‍ എത്രവട്ടം വീട്ടില്‍ നിന്നും അനുകരിച്ചു കാണിച്ചിരുന്നതായും നവ്യ പറയുന്നു.
ഇതിനിടെയാണ് സേതുരാമയ്യറില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തന്റെ അമ്മാവനായ കെ മധു സംവിധാനം ചെയ്ത ചിത്രം കൂടി ആയിരുന്നു ഇത്. ആ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവെച്ചിരുന്നു നടി പറയുന്നു.
നവ്യ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിനിമാ മേഘലയിലേക്ക് കടന്ന് വരുന്നത്. അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്. തന്റെ നന്ദനം എന്ന ഒറ്റ ചിത്രം മതി നടിയെ ഓര്‍ക്കാന്‍ അത്രയ്ക്കും മികച്ച ചിത്രം ആയിരുന്നു ഇത്. ഇതിലെ ബാലാമണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നും മലയാള മനസില്‍ ഉണ്ട് ബാലാമണി എന്ന പെണ്‍കുട്ടി. ഇതിന് പിന്നാലെ നല്ല അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. പിന്നീട് സൂപ്പര്‍ ഹീറോകളുടെ കൂടെ ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു.