മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. തെലുങ്ക് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ മേഘ്ന പിന്നീട് നിരവധി ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ മേഘ്ന രാജ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത് .
അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പ്രേക്ഷകര്‍ തന്നെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്ന ചോദ്യങ്ങളും അവയുടെ മറുപടിയുമായെത്തിയിരിക്കുകയാണ് മേഘ്ന. ഞാന്‍ മാര്യേജ് ഫോട്ടോസ് നോക്കാറില്ല. ഗൂഗിളില്‍ നോക്കിയാല്‍ മാര്യേജ് ഫോട്ടോ കാണാം എന്ന് നടി പറഞ്ഞു.
ബാംഗ്ലൂരില്‍ എവിടെയാണെന്നാണ് ചിലരുടെ ചോദ്യങ്ങള്‍. ജെപി നഗറിലാണ് ഞാന്‍. അത് എല്ലാവര്ക്കും അറിയുന്നതാണ്. പ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ കരുതുന്നത് പോലെ തന്നെയെന്നായിരുന്നു മേഘ്ന പറഞ്ഞത്. അച്ഛന് തമിഴനാണ്. ഞങ്ങള്‍ ബാംഗ്ലൂരിലാണ് സെറ്റില്‍ ചെയ്തത്. അങ്ങനെ കന്നഡ പഠിക്കുകയായിരുന്നു. റയാന്റെ കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് തന്നെ അറിയാവുന്നതാണ്. അവനിപ്പോള്‍ രണ്ട് വയസായി. റയാന് എന്നാല്‍ രാജാവ് എന്നാണ് അര്‍ത്ഥം മേഘ്ന പറഞ്ഞു.