തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദറിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഭാരം കുറച്ച് സ്ലിം ആയിട്ടുള്ള ഖുഷ്ബുവിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. 20 കിലോയോളം ഭാരം ഖുശ്ബു കുറച്ചു. ‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
‘എന്റെ ഏറ്റവും നല്ല ആരോഗ്യാവസ്ഥയില്‍ ഞാനെത്തിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. ഞാന്‍ ഇതുവരെ ഇത്രയും ഫിറ്റ് ആയിട്ടില്ല. തടി കുറയ്ക്കാനും ഫിറ്റ്നസ് നേടാനും ഞാന്‍ ഇവിടെ 10 പേരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കില്‍, അതാണ് എന്റെ വിജയം’, ഖുശ്ബു കുറിച്ചു. കഠിനമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയാണ് ഖുശ്ബു ഭാരം കുറച്ചത്.
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഖുശ്ബു. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്ഹാസന്, സത്യരാജ്, പ്രഭു, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്.