ഇന്നത്തെ സിനിമാ മേഘലയിലെ മിന്നും താരമാണ് ഇത് ; ഈ നടനെ മനസിലായോ ?

സിനിമയിലൂടെ താരങ്ങളെ കണ്ട് ഇഷ്ടപ്പെട്ടവരാണ് നമ്മളില്‍ പലരും. ഇവരുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമക്ക് പുറമെയുള്ള വിശേഷവും ആരാധകര്‍ തിരക്കാറുണ്ട്. കുട്ടിക്കാല ചിത്രവും, കുടുംബജീവിതവും, വിദ്യാഭ്യാസം ഇതെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

ഇപ്പോള്‍ സിനിമാ താരത്തിന്റെ ഒരു ചിത്രമാണ് തരംഗമാവുന്നത്. ആദ്യ കാല ചിത്രം കണ്ട് ആളെ അങ്ങനെ ആര്‍ക്കും പിടികിട്ടിയിട്ടില്ല. ചിത്രം വൈറലായതോടെ നിരവധി താരങ്ങളുടെ പേര് വിളിച്ച് പറയുന്നുണ്ട് സോഷ്യല്‍ മീഡിയ. അതേസമയം ഒറ്റനോട്ടത്തില്‍ ഈ നടനെ മനസിലാക്കിയവരും ഉണ്ട്. തമിഴ് സിനിമാ ലോകത്തിന്റെ മിന്നും താരമായ കാര്‍ത്തിക് ആണ് ഈ താരം.

തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ചിത്രമാണിത്. കുറെ നാളുകള്‍ക്ക് ശേഷമാണ് താരം പുതിയ ചിത്രം പങ്കുവെയ്ക്കുന്നത്. മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് കാര്‍ത്തി ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഡെനീം ജാക്കറ്റും, പാന്റും അണിഞ്ഞു തന്റെ ചെറുപ്പകാലത്തെ ഏറ്റവും ഇഷ്ട്ടമുള്ള വസ്ത്രം ഇതായിരുന്നു എന്നാണ് കാര്‍ത്തി പറയുന്നത്. 1980 ല്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം മൈ നെയിം ഈസ് ബില്ല എന്ന സിനിമയിലെ രജനികാന്തിന്റെ ഡ്രെസ്സിനോട് സാമ്യമുള്ള ഡ്രസ്സ് കാര്‍ത്തിയും വാങ്ങി.

ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമാ മേഘലയില്‍ തന്റേതായ ഒരു ഇടം കണ്ടെത്താന്‍ കാര്‍ത്തികിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന ഒരു നടനാണ് കാര്‍ത്തിക്. താരത്തിന്റെ ആരാധകരുടെ എണ്ണം നോക്കിയാല്‍ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്. തമിഴ് നാട്ടില്‍ എന്നപോലെ കേരളത്തിലും കാര്‍ത്തിക്ക് വലിയൊരു ആരാധക സംഘം തന്നെ ഉണ്ട്.

അനിയനെ പോലെ ഏട്ടനും സിനിമാ മേഘലയില്‍ സജീവമാണ്. ഇവരുടെ ഒരു താരകുടുംബം തന്നെയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല ഇവര്‍. സൂര്യയും ഒട്ടും സജീവമല്ല സമൂഹമാധ്യമങ്ങളില്‍. എന്നാല്‍ താരങ്ങളുടെ വിശേഷം എങ്ങനയെങ്കിലും ആരാധകര്‍ കണ്ടുപിടിക്കാറുണ്ട്.