ദിവ്യ വെങ്കട്ട സുബ്രഹ്മണ്യം എന്നാൽ നടി മലയാളികൾക്ക് പ്രിയപ്പെട്ട കനിഹയായത് വളരെ പെട്ടെന്നായിരുന്നു . ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് താരം. സൂപ്പർസ്റ്റാറുകളോടൊപ്പം എല്ലാം അഭിനയിച്ചിട്ടുമുണ്ട്. മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും സുരേഷ് ഗോപി ആയാലും ജയറാം ആയാലും എല്ലാം കനിഹ അഭിനയിക്കാത്ത മലയാളത്തിലുള്ള മുൻനിര നടന്മാർ കുറവാണ്. തമിഴ് ചിത്രമായ ഫൈസ്റ്റാറിലൂടെ ആണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
2002 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. പിന്നീട് കന്നഡയിലും തെലുങ്കിലും താരം അഭിനയിക്കുകയുണ്ടായി. എന്നിട്ടും എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യം അഭിനയിക്കുന്നത്. 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. 2009ൽ ഇറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. സത്യൻ അന്തിക്കാട് ആയിരുന്നു ഈ ചിത്രത്തിൻ്റെ സംവിധായകൻ. ആയിരുന്നു നായകവേഷത്തിൽ. പിന്നീട് താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. മലയാളികൾ area കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിബിഐ ചിത്രം. സിബിഐ സീരീസിൻ്റെ അഞ്ചാം ഭാഗം ആണിത്. ഒരിടയ്ക്ക് ചിത്രത്തിൻറെ ഷൂട്ട് നിർത്തിവെച്ചിരുന്നു. മമ്മൂട്ടിക്ക് കോവിട് ബാധിച്ചതിനാൽ ആയിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിൽ താനും ഉണ്ട് എന്ന് വിശേഷമാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്. ഇതിഹാസതുല്യനായ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കും, കെ മധു സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
സിബിഐ ടീമിൽ ഭാഗമാകുവാൻ കഴിഞ്ഞു. ഇഷ്ടം നടനോടൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാൻ കാത്തിരിക്കുന്നു. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. എന്തായാലും ഈ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram