രണ്ടുദിവസങ്ങള്‍ക്കു മുമ്പാണ് നടി നയന്‍താരയും വിഘ്നേശും അച്ഛനും അമ്മയുമായ സന്തോഷം പങ്കുവെച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ദമ്പതികള്‍ക്ക് നേരെ നിരവധി വിമര്‍ശനമാണ് ഉയര്‍ന്നത്. അപ്പനും അമ്മയുമായി എന്ന സന്തോഷം അറിയിച്ചുകൊണ്ട് വിഘ്നേഷ് പങ്കുവെച്ച പോസ്റ്റില്‍ കൂടുതല്‍ ഒന്നും പറഞ്ഞിരുന്നില്ല.
അതേ സമയം സരൊഗസിയുടെ ചട്ടം ലംഘിച്ചാണോ ഇവര്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചത് എന്നും അന്വേഷിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ സമയത്തും താരങ്ങള്‍ക്ക് സപ്പോര്‍ട്ട് അറിയിച്ചു ആരാധകര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നയന്‍താരയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ‘നയനിനും വിക്കിക്കും അഭിനന്ദനങ്ങള്‍. പാരന്റ് ക്ലബിലേക്ക് സ്വാഗതം. ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണിത്. ഉയിരിനും ഉല?ഗതത്തിനും എന്റെ ഒരുപാട് സ്നേഹവും അനു?ഗ്രഹവും,’ കാജല്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തതിങ്ങനെ.
ഈ അടുത്തായിരുന്നു കാജല്‍ അഗര്‍വാളും അമ്മയായത്. തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് കാജലും എത്തിയിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു കാജല്‍. അമ്മയായതിനുശേഷമുള്ള ഘട്ടം താന്‍ ശരിക്കും ആസ്വദിക്കുകയാണെന്ന് കാജല്‍ അറിയിച്ചിരുന്നു.