Film News

തന്നെ ഇപ്പോഴൊന്നും വിളിക്കരുത് എന്ന് ഗുരുവായൂരപ്പനോട് എപ്പോഴും പറയും; തനിക്ക് ഇനിയും അഭിനയിക്കണമെന്ന് നടി ജീജ സുരേന്ദ്രന്‍

സിനിമ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് ജീജ സുരേന്ദ്രന്‍. ഹാസ്യ കഥാപാത്രങ്ങള്‍ അടക്കം നിരവധി വേഷങ്ങള്‍ തന്റെ കയ്യില്‍ സേഫ് ആണെന്ന് ഇതിനോടകം ജീജ തെളിയിച്ചു കഴിഞ്ഞു. 20 വര്‍ഷത്തോളമായി ഇവര്‍ അഭിനയരംഗത്ത് തുടരുന്നു. ഇതിനിടെ സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യ ജയന്റെ വിവാഹത്തെക്കുറിച്ച് ജീജ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പിന്നീട് അമ്പിളിയുടെയും ആദിത്യന്റെ വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ ജീജയുടെ പ്രതികരണം ആയിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

- Advertisement -

60 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഈ നടി. എന്നാല്‍ തന്റെ ആഗ്രഹങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ജീജ. അഭിനയിക്കാന്‍ ഇനിയും തനിക്ക് ആഗ്രഹമുണ്ടെന്ന് നടി പറയുന്നു. തനിക്ക് സുകുമാരി ചേച്ചിയും ലളിത ചേച്ചിയും അവതരിപ്പിച്ച പോലുള്ള റോളുകള്‍ ഇനിയും ചെയ്യണമെന്നും , അതിനുശേഷമേ മുകളിലേക്ക് വിളിക്കാവൂ എന്നാണ് പ്രാര്‍ത്ഥന എന്നും നടി പറഞ്ഞു.

മനസ്സിന്റെ ഉള്ളില്‍ അത്യാഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്, തിരക്കഥാകൃത്തുക്കളോടും സംവിധായകനോടും ഇപ്പോഴും പറയാറുണ്ട്. ഞാനും എന്തെങ്കിലും വന്ന് മരിച്ചു പോയാല്‍ അയ്യോ ചേച്ചി അന്ന് ആ റോള്‍ ചോദിച്ചിരുന്നല്ലോ എന്നോര്‍ത്ത് ദുഃഖിക്കാതിരിക്കാന്‍ എനിക്ക് ഇപ്പോഴേ റോളുകള്‍ തന്നേക്കണം എന്ന് തമാശയായി ജീജ പറഞ്ഞു.

സുകുമാരി ചേച്ചി ലളിത ചേച്ചിയും ചെയ്ത കഥാപാത്രങ്ങള്‍ കാണുമ്പോള്‍ അതൊന്നും ചെയ്യാതെ എനിക്ക് മരിക്കേണ്ട എന്നാണ്. ഗുരുവായൂരപ്പനോട് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കാറുണ്ട് എന്റെ ആഗ്രഹങ്ങള്‍ ഒന്നും തീര്‍ക്കാതെ എന്റെ ചേട്ടനെ കൊണ്ടുപോയപോലെ കൊണ്ടുപോകരുതെന്ന് ജീജ പറഞ്ഞു.

 

Anusha

Recent Posts

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

1 min ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

56 mins ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

2 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

3 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

14 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

14 hours ago