നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടി ഗീത വിജയന്. കേസില്‍ ദിലീപ് ആരോപണ വിധേയന് മാത്രമാണെന്നും വിധി വന്നിട്ടില്ലല്ലോയെന്നും ഗീത വിജയന് പറയുന്നു. ഒരു വശത്ത് നോക്കുമ്പോള്‍ ഇരയോട് സഹതാപമുണ്ട്. എന്നാല്‍ മറുവശത്ത് നോക്കുമ്പോള്‍ അത് പറയാനാകില്ലെന്നും നടി പറയുന്നു.
ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരുടെ വലിയൊരു ഗ്യാംഗ് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് സത്യമായും അറിയില്ല. ദിലീപ് അങ്ങനെ ചെയ്യുമോ എന്ന് അറിയില്ല. സേഫ് സോണില്‍ നില്‍ക്കാനല്ല ഇത് പറയുന്നതെന്നും തനിക്കറിയില്ലെന്നും ഗീത വിജയന് പറഞ്ഞു.
ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ സിനിമ വരെ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. തനിക്കും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. 1992ല്‍ ഒരു സിനിമ ചെയ്തപ്പോള്‍ അതിലെ ഒരു സംവിധായകന് തന്നോട് ഒരു രീതിയിലും മറ്റുള്ളവരോട് മറ്റൊരു രീതിയിലുമാണ് പെരുമാറിയത്. കാര്യം നടക്കാതെ വന്നപ്പോള്‍ സെറ്റിലൊക്കെ ആവശ്യമില്ലാതെ തന്നെ വഴക്ക് പറയും. ഒടുവില്‍ ഇക്കാര്യം നിര്‍മാതാവിനെയും ഡിസ്ട്രിബ്യൂട്റേയും അറിയിച്ചു. അവര്‍ ഇടപ്പെട്ട് സംവിധായകന് താക്കീത് നല്‍കിയെന്നും ഗീത വിജയന് കൂട്ടിച്ചേര്‍ത്തു.