പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ നായികയായി എത്തിയിരുന്ന നടിയാണ് ഗൗരി കൃഷ്ണന് . സീരിയല്‍ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ഇതിലെ ഗൗരിയുടെ കഥാപാത്രം മലയാളികള്‍ ഇന്നും ഓര്‍ക്കുന്നു. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയായിരുന്നു പൗര്ണമിതിങ്കളില് ഗൗരി അവതരിപ്പിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരിക്ക് ആരാധകര്‍ ഏറെയാണ്. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ഇതിനു താഴെ സപ്പോര്‍ട്ട് അറിയിച്ച് നിരവധി പേരും എത്താറുണ്ട്.
നേരത്തെ റെഡ് കാര്‍പെറ്റില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് നടി പറഞ്ഞിരുന്നു. വിവാഹനിശ്ചയം 23നാണ് എന്ന് പറഞ്ഞ താരം വരന്റെ പേര് പുറത്ത് പറഞ്ഞില്ല, 23 ന് അറിയാമെന്നായിരുന്നു ഗൗരി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ 23 ന് തന്റെ വിവാഹം നിശ്ചയം നടന്നില്ല എന്നാണ് നടി പറയുന്നത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ കാണാതെ വന്നതോടെ ചോദ്യവുമായി ആരാധകര്‍ എത്തി. അപ്പോഴാണ് നിശ്ചയിച്ച ദിവസം വിവാഹനിശ്ചയം നടന്നില്ലെന്ന് താരം പറഞ്ഞത്.
ഞായറാഴ്ച ശക്തമായ ലോക്ക് ഡൗണ്‍ ആയത് കൊണ്ട് മാത്രമല്ല, ചെറുക്കനും കൂട്ടര്‍ക്കും കൊവിഡ് പോസിറ്റീവും ആയി. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കും കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് വിവാഹ നിശ്ചയം മാറ്റി വച്ചത്. ഇനി എപ്പോഴാണ് എന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നും , പുതിയ ഡേറ്റ് അറിയിക്കും എന്നും ഗൗരി പറഞ്ഞു. തീര്‍ച്ചയായും അന്ന് ഫോട്ടോയും പങ്കുവയ്ക്കും.