ദുല്‍ഖറിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ‘സീതാ രാമം’ മാറി. താരം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്തതത്. നിരവധി പേരാണ് സിനിമയെ കുറിച്ച് പറഞ്ഞു രംഗത്ത് എത്തിയത്. ഇപ്പോള്‍ നടി അനുഷ്ക ഷെട്ടി. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.
‘സീതാ രാമം’ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് അനുഷ്ക ഷെട്ടി അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരമായ സിനിമ എന്ന് പറഞ്ഞ അനുഷ്ക ഷെട്ടി ‘സീതാ രാ’മത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായി അറിയിക്കുകയായിരുന്നു.’സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.
തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്ത എന്റെ ചിത്രം ‘ഒകെ ബംഗരം’ ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും ‘മഹാനടി’യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്കി. ഞാന്‍ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്നേഹവും ആദരവും. ‘കുറുപ്പ്’ ഡബ്ബ് ചെയ്തപ്പോഴും നിങ്ങള്‍ നല്കിയ സ്നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.