Film News

അപൂര്‍വ്വും വിചിത്രവുമായ രോഗം; നടി അനുഷ്‌ക സിനിമയില്‍ നിന്ന് ഇടവേള എടുത്തത് ഈ രോഗം കാരണമെന്ന് സൂചന

സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ നടിമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി പോലെ മെഗാഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച താരം കുറച്ച് നാളുകളായി സിനിമയില്‍ നിന്നും പൊതു വേദിയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

- Advertisement -

എന്നാല്‍ ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടി തിരിച്ചു വരവിന് ഒരുങ്ങുകയാണ്. മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവീന്‍ പോളിഷെട്ടിയാണ് നായകനാകുന്നത്.

അനുഷ്‌കയുടെ തിരിച്ചു വരവ് വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. ഇതിനിടയില്‍ ഇപ്പോഴിത താരം കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കാനുണ്ടായ കാരണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ചിരിക്കുന്ന രോഗം ഉള്ളത് കൊണ്ടാണ് നടി മൂന്ന് കൊല്ലത്തോളം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത് എന്നാണ് സൂചന. താരം തന്റെ രോഗാവസ്ഥ കുറച്ച് നാള്‍ മുന്‍പ് ആരാധകരെ അറിയിച്ചിരുന്നു.

”എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം?,എനിക്കത് പ്രശ്‌നമാണ്. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഞാന്‍ തുടരും.

കോമഡി രംഗങ്ങള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ എനിക്ക് ചിരി നിര്‍ത്താന്‍ പറ്റതായി വരും പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും തടസപ്പെട്ടിട്ടുണ്ട്” എന്നാണ് അനുഷ്‌ക പറഞ്ഞത്.

ഇതിന്റെ ചികിത്സയുടെ ഭാഗമായിട്ടാകാം അനുഷ്‌ക അഭിനയം തത്ക്കാലം നിര്‍ത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം
അനുഷ്‌കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത് 2020ല്‍ റിലീസ് ചെയ്ത ‘നിശബ്ദം’ എന്ന സിനിമയാണ്.

 

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

4 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

4 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

4 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

5 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

5 hours ago