Film News

തുടക്കത്തില്‍ ഞാന്‍ വളരെ പേടിച്ചിരുന്നു, എന്നാല്‍ രസകരമാക്കാന്‍ മോഹന്‍ലാല്‍ സഹായിച്ചു; വാലിഭന്‍ അനുഭവം പറഞ്ഞ് ബംഗാളി നടി

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മലൈക്കോട്ട വാലിബന്‍. രണ്ട് ലെജന്‍ഡുകള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

- Advertisement -

അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അഭിനയിക്കുന്ന ബംഗാളി നടി കഥ നന്ദി തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു നടി തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ചത്. സ്വപനം യാഥാര്‍ത്ഥ്യമായ അനുഭവമാണ് വാലിബന്‍ എന്നാണ് നടി പറയുന്നത്.

ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമായ ചിത്രം ട്വിസ്റ്റുകള്‍ നിറഞ്ഞതാണെന്നും നടി പറഞ്ഞു.’സ്വപ്നം യാഥാര്‍ത്ഥ്യമായത് പോലെയാണ് മലൈക്കോട്ടൈ വാലിബന്‍. അങ്കമാലി ഡയറീസ് മുതല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധികയാണ് ഞാന്‍.

ഒരുപാട് ആക്ഷന്‍ സീക്വന്‍സുകളും ട്വിസ്റ്റുകളും ഉണ്ട് ചിത്രത്തില്‍. വളരെ ശക്തമായ സ്ത്രീകഥാപാത്രാണ് എന്റേത്. കഥ നടക്കുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും രീതികളും ഞാന്‍ പഠിച്ചെടുത്തു-എന്നാണ് നടി പറഞ്ഞത്.

മോഹന്‍ലാലിന് ഒപ്പമുള്ള അനുഭവവും നടി പങ്കുവച്ചു. മോഹന്‍ലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷമാണ് എന്നാണ് നടി പറഞ്ഞത്. അദ്ദേഹത്തിന്റെ വിനയം എന്നെ അമ്പരപ്പിച്ചു. എല്ലാവരെയും കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നും നടി കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ്ങിന്റെ തുടക്കത്തില്‍ ഞാന്‍ വളരെ പേടിച്ചിരുന്നു, എന്നാല്‍ സെറ്റ് രസകരവും അവിസ്മരണീയവുമാക്കാന്‍ മോഹന്‍ലാല്‍ സഹായിച്ചു-എന്നാണ് ലാലേട്ടനെ കുറിച്ച് കഥ പറയുന്നത്.

അല്ലെലും പെണ്‍കുട്ടികളെ ബഹുമാനിച്ച് കംഫര്‍ട്ടബിള്‍ ആക്കുന്ന വ്യക്തിയാണ് ലാലേട്ടന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Abin Sunny

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

10 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

12 hours ago