മലയാളത്തിലെ ശാലിന സുന്ദരിയാണ് നടി അനുസിത്താര . അഭിനയലോകത്ത് തന്റെതായ ഒരു സ്ഥാനം കണ്ടെത്താന്‍ അനുവിന് അധികസമയം വേണ്ടി വന്നില്ല. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് . രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.
പിന്നാലെ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ അഭിനയവും മികച്ചതായിരുന്നു. അങ്ങനെ തന്റെതായി പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലൂടെയും അനു ആരാധകരുമായി അടുത്തു. അഭിനയം പോലെ നൃത്തത്തലും കഴിവ് തെളിയിച്ച താരമാണ് അനുസിത്താര. നൃത്തത്തിലൂടെയാണ് അനുവിന്റെ സിനിമയിലേക്കുള്ള വരവ്.
ചെറുപ്പം മുതലെ ഡാന്‍സ് പഠിക്കുന്നുണ്ട് താരം. ഡാന്‍സിലൂടെയാണ് നടി അഭിനയലോകത്തേക്ക് എത്തിയത്. നടിയുടെ കുടുംബവും ഒരു കലാ കുടുംബം ആണ്. എപ്പോഴും വേറിട്ട ഫോട്ടോകളും, വീഡിയോകളും പങ്കുവെച്ച് താരം എത്താറുണ്ട്.
ഇപ്പോള്‍ അനു പങ്കുവെച്ച പുത്തന്‍ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സെറ്റ് സാരി ധരിച്ചാമ് താരം വീഡിയോയില്‍ എത്തിയത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. അനുവിന്റെ ഭംഗിയെ കുറിച്ചാണ് പലരും പറയുന്നത്.