അവതാരികയും അഭിനേത്രിയുമായെല്ലാം കഴിവ് തെളിയിച്ച താരമാണ് അനു ജോസഫ്. ഇന്ന് യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷം പങ്കുവെച്ച് അനു എത്താര്‍. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കുമൊപ്പമെത്തി ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇവിടെ പലരും ചോദിക്കുന്നത് നടിയുടെ വിവാഹത്തെ കുറിച്ചാണ്.
ചേച്ചിയുടെ കല്യാണമെന്നാണ് എന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍, കല്യാണം വരുമ്പോള്‍ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു അനുവിന്റെ മറുപടി. എങ്ങനെയുള്ള ആളെയാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നല്ലൊരു മനുഷ്യനായിരിക്കണമെന്നായിരുന്നു അനു പറഞ്ഞത്.
എല്ലാവരും ഇങ്ങനെ വിവാഹത്തെക്കുറിച്ച് തന്നെ ചോദിക്കാതെ, കുറേയേറെ ആളുകളാണ് ഇത് തന്നെ ചോദിച്ചത്. ഇനി പറഞ്ഞാല്‍ ശരിയാവില്ലെന്നും അനു പറയുന്നുണ്ടായിരുന്നു.
അനുവിന്റെ കല്യാണമാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഞങ്ങള്‍ മരിച്ച് പോയാല്‍ നിനക്കാരെങ്കിലും വേണ്ടേ, ഞങ്ങള്‍ക്കൊരു സമാധാനം വേണ്ടേ എന്നുമായിരുന്നു അമ്മ ചോദിച്ചത്. നല്ല ക്വാളിറ്റിയുള്ള കുട്ടിയാണ്. ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കുന്നയാളാണ്. കല്യാണത്തെക്കുറിച്ച് പറയുമ്പോഴാണ് ഇങ്ങനെ എന്നായിരുന്നു അമ്മ പറഞ്ഞത്. താരം പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് , ഇതിന് താഴെ നിരവധി കമന്റ് വരുന്നുണ്ട്.