മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ-സീരിയൽ താരം ആണ് അനു ജോസഫ്. നിരവധി പരമ്പരകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എങ്കിലും മിനിസ്ക്രീനിലൂടെ ആണ് താരം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൾ ആകുന്നത്. മികച്ച ഒരു നർത്തകി കൂടിയാണ് അനു. ചെറുപ്പം മുതൽ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു താരം. കാര്യം നിസ്സാരം എന്ന പരമ്പരയാണ് അനുവിൻ്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് എന്ന് പറയാം.
കൈരളി ചാനലിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയ ഒരു പരമ്പരയായിരുന്നു ഇത്. ദ്വയ പ്രയോഗങ്ങൾ അല്ലാത്ത ശുദ്ധമായ ഹാസ്യം പ്രേക്ഷകരെ പിടിച്ചിരുത്തുക തന്നെ ചെയ്തു. ആയിരത്തിലധികം എപ്പിസോഡുകൾ പിന്നിട്ട പരമ്പരയാണ് ഇത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് അനു ബിഗ് സ്ക്രീനിലേക്ക് അരങ്ങേറുന്നത്.
ഇപ്പോഴിതാ വിവാഹിതയാകാത്തതിനുള്ള കാരണം തുറന്നുപറയുകയാണ് അനു. പ്രണയം ഒക്കെ ഉണ്ടായിരുന്നു എന്നും പക്ഷേ വിവാഹത്തിലേക്ക് എത്തിയില്ല എന്ന് താരം വ്യക്തമാക്കി. ചില സാഹചര്യങ്ങൾ കൊണ്ടാണോ പിരിഞ്ഞത്. ഒന്നിനെക്കുറിച്ചും പ്ലാനിങ് ഇല്ല. നടക്കുമ്പോൾ നടക്കട്ടെ എന്നാണ് ചിന്തിക്കുക. താൻ പ്ലാൻ ചെയ്ത് നടക്കാറില്ല.
വീട്ടിൽ നിന്നും നല്ല സമ്മർദ്ദമുണ്ട്. അമ്മയുടെ ഏറ്റവും വലിയ ടെൻഷൻ താനാണ്. ഒരിക്കൽ അറ്റാക്ക് വന്നപ്പോൾ അമ്മ ചോദിച്ചിരുന്നു. തൻറെ അവസ്ഥ കണ്ടിട്ട് എങ്കിലും വിവാഹം കഴിച്ചു കൂടെ എന്ന്. സമയത്ത് നടക്കും എന്ന് പറഞ്ഞപ്പോൾ മൂക്കിൽ പല്ലു വന്നിട്ടാണോ എന്നാണ് ചോദിച്ചത്. അനു പറയുന്നു.