മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമയെങ്കിലും ചെയ്യണം എന്നത് ഏതൊരു നടിയുടെ അടങ്ങാത്ത ആഗ്രഹമാണ്. പല താരങ്ങളും ഇതേക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഈയടുത്താണ് നടി മഞ്ജു വാര്യര്‍ക്ക് അടക്കം മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കാന്‍ കഴിഞ്ഞത്. ഇതിന്റെ സന്തോഷവും നടി പങ്കിട്ടിരുന്നു. ഇനിയും ആ ആഗ്രഹം സഫലമാവാന്‍ വേണ്ടി കാത്തിരിക്കുന്ന നടിമാര്‍ നിരവധിയാണ്. ഈ ഒരു സാഹചര്യത്തി തനിക്ക് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം വേണ്ടെന്നു വച്ചിരിക്കുകയാണ് നടി അന്ന രാജന്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5 എന്ന ചിത്രത്തിലെ വേഷമാണ് നടി ഉപേക്ഷിച്ചത്. അന്നയെ സംബന്ധിച്ച് വലിയ ഓഫര്‍ തന്നെയായിരുന്നു ഇത്, എന്നാല്‍ മറ്റു ചില പ്രത്യേക കാരണത്താല്‍ ഈ കഥാപാത്രത്തിനോട് നോ പറയേണ്ടിവന്നു നടിക്ക്. ഇപ്പോള്‍ സിബിഐ 5 ല്‍ നിന്ന് പിന്മാറാന് ഉണ്ടായ കാരണത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്.
ഏറ്റെടുത്ത മറ്റൊരു ചിത്രത്തിന്റെ ഡേറ്റുമായി ക്ലാഷ് ആയത് കാരണമാണ് സിബിഐ 5 ഉപേക്ഷിക്കേണ്ടി വന്നത്. അക്കാര്യം മമ്മൂക്കയെ വിളിച്ച് നേരിട്ട് പറഞ്ഞിരുന്നു എന്നും അടുത്ത ഒരു മമ്മൂക്ക ചിത്രത്തില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നും അന്ന പറയുന്നു.
അതേസമയം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകിലേക്ക് എത്തിയ രേഷ്മ രാജന് എന്ന അന്ന രാജന് ആരാധകര്‍ ഏറെയാണ്. ഇതിന് പിന്നാലെ നിരവധി അവസരം ഈ നടിക്ക് ലഭിച്ചു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായും താരം അഭിനയിച്ചു. ചിത്രം അയ്യപ്പനും കോശിയില്‍ പൃഥ്വിരാജിന്റെ ഭാര്യയായും നടി എത്തി.