കുമ്പളങ്ങി നൈറ്റ്സ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻറെ മകളാണ് താരം. ഇന്ന് മികച്ച ഒരു നടി എന്ന നിലയിൽ കേരളത്തിൽ പ്രശസ്ത ആയ വ്യക്തി. വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ് അന്ന ചെയ്തിട്ടുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ നിരവധി ആരാധകരെ താരം സ്വന്തമാക്കി.
അന്ന ബെന്നിന് ഒരു അനുജത്തി ഉണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇരുവരും കയ്യിൽ ഒരേ തരത്തിലുള്ള ടാറ്റ ചെയ്തിരിക്കുകയാണ്. സെവൻ എന്ന ഇംഗ്ലീഷ് വാക്ക് ആണ് രണ്ടുപേരും കയ്യിൽ പച്ചകുത്തിയത്. ഇവർ ടാറ്റൂ ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
View this post on Instagram
അനിയത്തി കുട്ടിയുമായി മാച്ചിംഗ് ആയിട്ടുള്ള ടാറ്റ ചെയ്യണമെന്ന് ഒരുപാട് നാളുകളായി ആഗ്രഹിക്കുന്നു. ഇത് ഇപ്പോൾ സാധിച്ചിരിക്കുകയാണ്. ഈ ആഗ്രഹം ഒരു മറക്കാനാവാത്ത അനുഭവം ആക്കി തന്നതിന് പച്ചകുത്ത് എന്ന ടാറ്റൂ സ്ഥാപനത്തിന് ഹൃദയം നിറഞ്ഞ നന്ദി. അന്ന ബെൻ കുറിച്ചത് ഇങ്ങനെ. നിരവധി ലൈക്കുകൾ ഈ പോസ്റ്റ് നേടുന്നുണ്ട്.
View this post on Instagram
പലരും ചോദിക്കുന്നത് എന്തുകൊണ്ട് സെവൻ എന്ന വാക്ക് തിരഞ്ഞെടുത്തു എന്നതാണ്. ഒരുപക്ഷേ പിറന്നാൾ തീയതി വെച്ചായിരിക്കും ഇരുവരും ഈ വാക്ക് തന്നെ തിരഞ്ഞെടുത്തത് എന്ന് ചില ആരാധകർ പറയുന്നുണ്ട്. എന്നാൽ ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയില്ല. അറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യം ഉണ്ട് എന്നും തോന്നുന്നില്ല.
View this post on Instagram