ബാലതാരമായി അഭിനയലോകത്ത് എത്തിയ നടിയാണ് അനിഖ സുരേന്ദ്രന്. കണ്ണടിച്ചു തുറക്കുമ്പോഴേക്കും അഭിനയരംഗത്ത് വലിയൊരു സ്ഥാനമാണ് ഈ കുട്ടി താരം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നെല്ലാം കൈനിറയെ അവസരങ്ങള്‍ അനിഖയെ തേടിയെത്തി. ഇപ്പോഴിതാ തെലുങ്കിലും അഭിനയിക്കാന്‍ പോവുകയാണ് നടി. ബുട്ട ബൊമ്മ എന്ന തെലുഗു ചിത്രത്തിലാണ് അനിഖ നായികയായി എത്തുന്നത്. മലയാള ചിത്രമായ കപ്പേളയുടെ തെലുങ്ക് റീമേക്ക് ആണ് ഇത്. ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് നടി പങ്കുവെച്ചത്.
കപ്പേള ചിത്രം കണ്ടു , ഒരുപാട് അഭിനയ സാധ്യതയുള്ള സിനിമയാണെന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് അനിഖ പറഞ്ഞു. പ്രത്യേകിച്ച് ഇതിലെ ഇമോഷണല്‍ രംഗങ്ങള്‍. അതാണ് നിര്‍മ്മാതാക്കള്‍ ഈ ചിത്രത്തിനായി തന്നെ സമീപിച്ചപ്പോള്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചത്.
ഇതില്‍ സത്യ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ മാറ്റമൊന്നും വന്നതായി തോന്നിയില്ലെന്നും നടി പറഞ്ഞു. എന്നാല്‍ സെറ്റില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കൂടുതല്‍ ബോധ്യമുണ്ട്. കുട്ടിയായിരുന്ന സമയത്ത് ഒരു അവധിക്കാലം പോലെയാണ് അഭിനയവും ഷൂട്ടിങ്ങും ഒക്കെ തോന്നിയിരുന്നത്. ഒരു ബാലതാരം എന്ന നിലയില്‍ നടത്തിയ യാത്രയില്‍ അഭിമാനമുണ്ടെന്ന് താരം പറഞ്ഞു.
മലയാളം, തമിഴ് സിനിമകളില്‍ ബാലതാരമായി എത്തി പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് അനിഖ സുരേന്ദ്രന്. ലാലേട്ടന്റെ ഛോട്ടാ മുംബൈയില്‍ എന്ന ചിത്രത്തില്‍ ചെറിയ റോളില്‍ അഭിനയിച്ച് പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം നായകനായി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നുവെന്ന ചിത്രത്തില്‍ ബാലതാരമായി അനിഖ അഭിനയിച്ച് . പിന്നാലെ താരത്തിന് കൈനിറയെ ഓഫറുകളായിരുന്നു.