കൈനിറയെ സിനിമകളുമായി ഇന്ന് തിരക്കിലാണ് നടി അനശ്വര രാജന്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളില്‍ നായികയായി അഭിനയിക്കാന്‍ നടിക്ക് സാധിച്ചു. ചുരുക്കം ചില നടിമാര്‍ക്ക് കിട്ടുന്ന ഭാഗ്യമാണ് ഇത്. ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള ഒരു നടിയാണ് അനശ്വരാ. ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്കുള്ള ഓട്ടത്തിലാണ് താരം. ഇപ്പോള്‍ തനിക്ക് നടി കാവ്യ മാധവനോടുള്ള ഇഷ്ടത്തെ കുറിച്ചാണ് താരം പറയുന്നത്.
താനും കാവ്യ മാധവന്റെ ആരാധികയാണെന്ന് , കാവ്യ വീണ്ടും അഭിനയിച്ചു തുടങ്ങണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അനശ്വര പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. ചെറുപ്രായത്തിലെ കാവ്യ മാധവനെ ഭയങ്കര ഇഷ്ടമാണ്. കാസര്‍കോടുകാരിയാണ് താനെന്ന് കാവ്യ പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനമാണ് തോന്നാറുള്ളതെന്നും നടി പറയുന്നു.
കാവ്യ മാധവന്റെ അഭിനയവും സൗന്ദര്യമെല്ലാം ഒരുപാട് ഇഷ്ടമാണ്. എല്ലാം തികഞ്ഞ അഭിനേത്രിയാണ് കാവ്യ. കാവ്യ സിനിമയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് അനശ്വര പറഞ്ഞു. അതേസമയം കാവ്യയുടെ അഭിനയജീവിതത്തിന് താന്‍ എതിരല്ലെന്നും വീണ്ടും അഭിനയിക്കുന്ന കാര്യത്തില്‍ കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു.
കാവ്യ ദിലീപ് ജോഡികളായി അഭിനയിച്ച മീശമാധവന് കണ്ടപ്പോള്‍ തനിക്കും ഒരു ചെക്കനോട് പ്രണയം തോന്നിയിരുന്നു. ഇതാണ് ചെക്കന് എന്ന് വീട്ടില്‍ പറയുകയും ചെയ്തു. എന്നാല്‍ അവരൊക്കെ അതൊരു തമാശയായിട്ടാണ് കണ്ടത്. ആ സംഭവത്തിന് ശേഷം വേറെ പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്, എന്നാല്‍ അതൊക്കെ അതിന്റെ വഴിക്ക് തന്നെ പോയി അനശ്വര പറഞ്ഞു.