യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന് വിനീത് തട്ടില്‍ അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പരുക്കേറ്റ അലക്സ് നിലവില്‍ ചികിത്സയിലാണ്.
പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അന്തിക്കാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പുത്തന്‍പീടിക സ്വദേശിയാണ് വിനീത് തട്ടില്‍. പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നണ് വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്. ആട്-2ലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.