ഏഷ്യാനെറ്റില്‍ റേറ്റിംഗില്‍ ഒന്നാമതു നില്ക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഒരു കൂട്ടുകുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നത്. നടി മീരാ വാസുദേവ് ആണ് ഇതിലെ കേന്ദ്ര കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ് സീരിയല്‍ പറയുന്നത്. നിരവധി സീരിയല്‍ സിനിമാതാരങ്ങളും ഈ പരമ്പരയില്‍ ഉണ്ട്. മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ് കുടുംബവിളക്ക്.
സിദ്ധു മറ്റൊരു വിവാഹം കഴിച്ചപ്പോഴും തന്റെ ഭാഗത്ത് തെറ്റുകള്‍ മനസ്സിലാക്കി വൈകാതെ സുമിത്രയുടെ അടുത്തേക്ക് തന്നെ വരുമെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നു , ഇപ്പോള്‍ സീരിയല്‍ കണ്ടിട്ട് ഏകദേശം ആ റൂട്ടിലേക്ക് എത്തി എന്ന് തന്നെ പറയാം, വേദിക തനിക്ക് ചേര്‍ന്ന ഒരു പെണ്ണ് ആയിരുന്നില്ലെന്ന് സിദ്ധുവിന് മനസ്സിലായി തുടങ്ങി.
അതേസമയം കുടുംബവിളക്കില്‍ ഏറ്റവും പ്രായം കൂടുതലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന് ജെഎഫ് തകരന് ആണ്. ഇതില്‍ അച്ഛാച്ചന്റെ കഥാപാത്രത്തിലാണ് നടന് എത്തുന്നത് . ശിവദാസ് മേനോന് എന്നാണ് നടന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ തന്റെ ആ കഥാപാത്രത്തെ കുറിച്ചാണ് നടന് തുറന്ന് പറയുന്നത്.
എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കൊരിക്കലും ശിവദാസ് മേനോനെ പോലെ ആകാന്‍ കഴിയില്ല. പച്ചയായ മനുഷ്യനാണ് ഞാന്‍. ആളുകള്‍ അറിഞ്ഞു കൊണ്ടും അറിയാതെയും തെറ്റുകള്‍ ചെയ്യാറുണ്ട്. പക്ഷെ ഇപ്പോള്‍ ശിവദാസ് മേനോന് ആയി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ തെറ്റുകള്‍ ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ട് തരകന് ജി പറഞ്ഞു.