തമിഴകത്തെ നടിപ്പിൻ നായകനാണ് സൂര്യ. നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഈയടുത്ത് പ്രഖ്യാപിച്ച ദേശീയ പുരസ്കാരവും സൂര്യ സ്വന്തമാക്കിയിരുന്നു. മികച്ച നടനുള്ള ദേശീയ പുരസ്കാരമാണ് താരം സ്വന്തമാക്കിയത്. സൂരറൈ പോട്രു എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമത്തിൽ താരം എഴുതിയ ഒരു ചെറുകുറിപ്പ് ശ്രദ്ധ നേടുകയാണ്.
ബിഗ് സ്ക്രീനിൽ എത്തി 25 വർഷം തികയുന്ന സന്തോഷമാണ് സൂര്യ പങ്കുവെച്ചത്. മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ. സ്വപ്നം കാണുക വിശ്വസിക്കൂ എന്നാണ് താരം നൽകിയിരിക്കുന്ന സന്ദേശം. ഇതിപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രശസ്ത തമിഴ് നടൻ ശിവകുമാറിന്റെയും ലക്ഷ്മിയുടെയും മകനാണ് സൂര്യ.
Truly a beautiful and blessed 25years..! Dream and believe..!
Your suriya.
— Suriya Sivakumar (@Suriya_offl) September 6, 2022
നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടി ജ്യോതികയാണ് സൂര്യയുടെ ഭാര്യ. പ്രണയവിവാഹിതരായിരുന്നു ഇരുവരും. ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. സൂര്യയുടെ സഹോദരനാണ് നടൻ കാർത്തി.
താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സൂര്യ അഭിനയിക്കുന്ന 42 ചിത്രമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ശിവ സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണ് ഇത്. പ്രശസ്ത ബോളിവുഡ് നടി ദിശ പട്ടാണി ചിത്രത്തിൽ നായികയായി എത്തുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.