മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കലാഭവന്‍ നവാസ് . തുടക്കകാലത്ത് സിനിമകളില്‍ സജീവമായിരുന്നു ഈ നടന്. നാടക നടനും സിനിമാ നടനുമായ അബൂബക്കറിന്റെ മകന് കൂടിയാണ് നവാസ്. കഴിഞ്ഞദിവസം പടം തരും പണം എന്ന റിയാലിറ്റിഷോയില്‍ നവാസ് എത്തിയിരുന്നു. ഇവിടെവെച്ച് അച്ഛന്റെ മരണത്തെ കുറച്ച് നടന് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹറൈനിലായിരുന്നു അപ്പോള്‍ ഞാന്‍. വേദിയില്‍ അച്ഛനെ അനുകരിച്ച് കൊണ്ടിരിയ്ക്കെ, ഇവിടെ വാപ്പ മരണപ്പെടുകയായിരുന്നു. ഷോ കഴിഞ്ഞ് ഞാന്‍ ബാക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ എല്ലാവരുടെയും മുഖം വാടിയിരിയ്ക്കന്നു. പ്രോഗ്രാം എന്തെങ്കിലും കുഴപ്പമായോ എന്നാണ് ആദ്യം സംശയിച്ചത്. പക്ഷെ അപ്പോഴാണ് വിവരം പറയുന്നത്.
എന്നാല്‍ വാപ്പയെ അവസാനമായി കാണാന്‍ എനിക്ക് സാധിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ ബഹറൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിയ്ക്കില്ല. മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാന്‍ മുറിയില്‍ തന്നെ കഴിച്ചു കൂട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്.
പക്ഷെ വപ്പ തന്നെ പറയുമായിരുന്നു ഒരു കലാകാരന്റെ ജീവിതം അങ്ങനെയാണ് എന്ന്. ചിലപ്പോള്‍ ഏറ്റവും സങ്കടപ്പെട്ട് നില്ക്കുന്ന സാഹചര്യത്തിലും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും. എല്ലാ ആഘോഷങ്ങളും നമുക്ക് ആഘോഷിക്കാന്‍ പറ്റണം എന്നില്ല, മരണം പോലുള്ള ദുഃഖങ്ങളില്‍ പങ്ക് ചേരാനും കഴിയില്ല- നവാസ് പറഞ്ഞു.