News

ഇന്ത്യാ രാജ്യത്തെ നന്നാക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം, ബിജെപിയില്‍ നരേന്ദ്രമോദിയെ മാത്രമേ ഇഷ്ടമുള്ളു, ബാക്കി ഒരുത്തനേം എനിക്ക് ഇഷ്ടമല്ല; ഭീമന്‍ രഘു

സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇപ്പോള്‍ ഒരു സ്ഥിരം കാഴ്ചയാണ്. അത്തരത്തിലുള്ള നിരവധി പേരെ നമുക്ക് അറിയാം. സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ഭീമന്‍ രഘുവും പത്തനാപുരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ തന്റെ താല്‍പര്യപ്രകാരം ആയിരുന്നില്ല മത്സരിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭീമന്‍ രഘു ഇപ്പോള്‍. കന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

- Advertisement -


കേന്ദ്രത്തില്‍ നിന്ന് ഒരാള്‍ വന്നു ചോദിച്ചു, രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒരു സ്ഥലത്ത് സ്ഥാനാര്‍ഥികളായി നില്‍ക്കുന്നുണ്ട് താങ്കള്‍ക്ക് അവിടെ നിന്നു കൂടെ എന്ന്. ജയിക്കില്ലെന്ന് പറഞ്ഞപ്പോല്‍ , പിന്നെ ഞാന്‍ എന്തിനാണ് നില്‍ക്കുന്നത് എന്ന് ചോദിച്ചു. ഒന്ന് നിന്ന് നോക്ക് കുറച്ച് ഇതിനെപ്പറ്റി പഠിക്കാം, താന്‍ പോലീസ് അല്ലേ സിനിമയിലും ഉണ്ടല്ലോ രാഷ്ട്രീയം കൂടി ഒന്ന് അറിയുന്നത് നല്ലതല്ലെ എന്ന് പറഞ്ഞു. എന്നാല്‍ എനിക്ക് താല്‍പര്യമില്ലെന്നും നിര്‍ബന്ധമാണെങ്കില്‍ നില്‍ക്കാമെന്നും ആയിരുന്നു ഞാന്‍ പറഞ്ഞത് . ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല എന്ന് ഭീമന്‍ രഘു പറഞ്ഞു.


അതേസമയം തനിക്ക് ബിജെപി യില്‍ ഇഷ്ടപ്പെട്ട ഒരാളെ ഉള്ളൂ നരേന്ദ്രമോദി സാര്‍, അദ്ദേഹത്തിന്റെ ക്വാളിറ്റി തന്നെയാണ് അതിന്റെ കാരണം. പയ്യെ തിന്നാല്‍ പനയും തിന്നാം, ഇപ്പോഴും ഇന്ത്യന്‍ രാജ്യത്തിെ നന്നാക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്രമോദി എന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയെ പുറത്താക്കാന്‍ പലരും പലകാര്യങ്ങളും പറയുന്നുണ്ട്. എന്നാല്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ അദ്ദേഹം മുമ്പോട്ട് പോവുകയാണ്. ആ മനുഷ്യനെ മാത്രം ഇഷ്ടം ഉള്ളൂ. ബാക്കി ബിജെപിയില്‍ ഉള്ള ഒരുത്തനെ എനിക്കിഷ്ടമല്ല എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

 

Anusha

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

39 mins ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

53 mins ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

1 hour ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

1 hour ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

2 hours ago