കഴിഞ്ഞ ദിവസം ആയിരുന്നു നടന് ബാലയുടെ രണ്ടാം വിവാഹ വാര്‍ത്ത പുറത്തുവന്നത് . വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ലെങ്കിലും അടുത്ത മാസം വിവാഹം ഉണ്ടാവും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആദ്യ വിവാഹ മോചനത്തിന് ശേഷം 6, 7 വര്‍ഷം ബാല തനിച്ചാണ് താമസം , ഇതോടെ നടനോട് വിവാഹം കഴിക്കാന്‍ പലരും പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ താരം എടുത്ത ഈ തീരുമാനത്തിനോട് ആരാധകരും യോജിക്കുന്നു.
ഇതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്തയും ബാല പങ്കുവെച്ചിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അണ്ണാത്തെയില്‍ താനും അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. അവസാന ഘട്ട ഷൂട്ടിങ് ലഖ്നോവില്‍ ആണ് നടക്കുന്നത് .
എന്നാല്‍ ഈ സന്തോഷ വാര്‍ത്തകള്‍ക്കിടെ ഇപ്പോള്‍ മറ്റൊരു സങ്കടകരമായ വാര്‍ത്തയാണ് പുറത്തുവന്നത്. സിനിമാ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്കേറ്റു എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നത്. ബാലയുടെ വലത്തെ കണ്ണിന് അടി ഏറ്റതായും ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നും മറ്റു റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ഫില്‍മിബീറ്റ് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ബാലയുടെ വലുത് കണ്ണിനാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാല ഇന്ന് തിരികെ കൊച്ചിയിലെത്തിയതായും വിവരമുണ്ട്.
അതേസമയം സെപ്റ്റംബര്‍ അഞ്ചിന് ആണ് ബാലയുടെ രണ്ടാം വിവാഹം എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തില്‍ വച്ച് തന്നെയായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . എന്നാല്‍ ബാലയുടെ വധു ആരെന്ന കാര്യം വ്യക്തമല്ല.