Social Media

പൈസയല്ല സമയമാണ് പ്രധാനം; വീണ്ടും പ്രതികരണവുമായി നടന്‍ ബാല

നടന്‍ ബാലയും ഗായിക അമൃത സുരേഷും ഏറെ നാളുകളായി പിരിഞ്ഞാണ് താമസം. ഇവരുടെ വിവാഹമോചനം ഈ അടുത്തായിരുന്നു. ഇതിന് ശേഷം മകള്‍ അവന്തിക അമ്മക്കൊപ്പം ആണ് പോയത്, എങ്കിലും മകളെ കാണാനും സംസാരിക്കാനുമുള്ള അവകാശം ബാലക്ക് ഉണ്ട്. നേരത്തെ അച്ഛനും മകളും ഒന്നിച്ചുള്ള വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ കുറച്ച് ദിവസം മുമ്പ് മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മകള്‍ക്ക് കൊവിഡ് ആണെന്നും പറഞ്ഞുകൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. പിന്നാലെ ബാല തന്നെയാണ് ഈ വാര്‍ത്ത കൊടുത്തത് എന്നും തെളിഞ്ഞിരുന്നു. ഈ വിഷയത്തിലെല്ലാം വ്യക്തമായി അമൃതയും പ്രതികരിച്ചിരുന്നു.

- Advertisement -

ഇപ്പോഴിതാ വീണ്ടും ഒരു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബാല.
കൊവിഡ് കാലത്ത് നിരവധിപേര്‍ക്ക് തനിക്ക് സഹായമെത്തിക്കാനായെന്നും നല്ല കാര്യങ്ങള്‍ ചെയ്തപ്പോള്‍ പ്രോത്സാഹനം നല്‍കിയ നല്ല വാക്കുകള്‍ പറഞ്ഞ എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ ഒരു വിവാദമുണ്ടായപ്പോള്‍ അതില്‍ കൂടുതല്‍ ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയത്. അപ്പോഴാണ് ഞാനാരാണ് എന്നൊരു ചോദ്യം എന്നില്‍ വന്നത്, ബാല പറയുന്നു.

ഇപ്പോള്‍ താന്‍ ചെന്നൈയിലാണ് ഉള്ളതെന്നും, അമ്മക്ക് സുഖമായിരിക്കുന്നെന്നും നടന്‍ പറയുന്നു, അതേസമയം തനിക്കും അമ്മക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രാത്ഥിച്ചവര്‍ക്ക് നന്ദി എന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. തനിക്ക് നേരെ ഒരുപാട് നെഗറ്റീവ് കമന്റ് വരുന്നുണ്ട്. എന്നാല്‍ മുഖം കാണിക്കാതെ ഇങ്ങനെ പ്രതികരിക്കുന്നവരോട് തനിക്ക് ചിലത് പറയാനുണ്ട് , ഞാന്‍ ഇനിയും കേരളത്തിലേക്ക് ശക്തമായി തിരിച്ചുവരും , നല്ല കാര്യങ്ങള്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്കൊന്നും എന്നെ തടക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നിരവധി പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍, സ്‌പൈനല്‍ കോഡ് ശസ്ത്രക്രിയ, വിദ്യാഭ്യാസം, ബ്ലഡ് ബാങ്ക് തുടങ്ങി അങ്ങനെ നിരവധി കാര്യങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിഞ്ഞു. പൈസയെക്കാള്‍ പ്രധാനം സമയമാണ്, ഇനിയും തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യു, അതിന് ഇങ്ങനെ ഒരാളെ വേദനിപ്പിക്കരുത്, നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ കുറച്ച് പേരെ സഹായിക്ക്, നല്ല കാര്യങ്ങള്‍ ചെയ്യേണ്ടത് എന്റെ കടമയാണ് ഞാന്‍ അത് ചെയ്തിട്ട് പോവും, വെറുതെ വിട് നാളെ എനിക്കും വേറെ ജീവിതമുണ്ടാകും ബാല വ്യക്തമാക്കി.

 

Anusha

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

10 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

10 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

10 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

11 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

11 hours ago