Social Media

ഒരാളെ ഇഷ്ടമാണ്, എന്നാല്‍ പുറത്ത് എത്തുമ്പോഴേക്കും അയാള്‍ വേറെ പ്രണയത്തില്‍ ആവുമോ എന്ന് അറിയില്ല, ഇത് പ്രണയം തന്നെയോ എന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് വീട്ടില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന മത്സരാര്‍ത്ഥിയാണ് ഋതു മന്ത്ര. വന്ന സമയത്ത് ഈ മത്സരാര്‍ത്ഥി സൈലന്റ് ആയിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ കളത്തില്‍ ഇറങ്ങി തന്നെ കളിക്കണം എന്ന് താരം സ്വയം മനസിലാക്കുകയായിരുന്നു, ഇപ്പോള്‍ ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഋതു. തന്റെ നിലപാടുകള്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ വെച്ച് ഋതു തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല തനിക്ക് സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും ഋതു പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിനൊക്കെ അപ്പുറം ഷോയില്‍ ഒറ്റക്ക് നിന്ന് കളിക്കുന ഒരാളും കൂടിയാണ് ഋതു.

- Advertisement -

ഈ അടുത്ത് താനും ഋതുവും തമ്മില്‍ പ്രണയത്തിലാണ് എന്ന് സൂചിപ്പിച്ചു കൊണ്ട് ഋതുവിന്റെ ബോയ് ഫ്രണ്ട് രംഗത്ത് എത്തിയിരുന്നു. നടനും മോഡലുമായ ജിയയുമായി കഴിഞ്ഞ നാല് വര്‍ഷമായി ഋതു പ്രണയത്തിലാണ് എന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. തങ്ങള്‍ പ്രണയത്തിലാണ് എന്ന് ജിയ പറഞ്ഞതിന് പിന്നാലെ നിരവധി ചോദ്യങ്ങളും ജിയയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെ താനും ഋതുവും ഒന്നിച്ചുള്ള നിരവധി ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ മോഹന്‍ലാല്‍ എല്ലാ മത്സരാര്‍ത്ഥികളോടും പ്രണയത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇതിന് എല്ലാവരും മനോഹരമായി തന്നെയാണ് മറുപടി പറഞ്ഞത്. പലരും ഉള്ളിലെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. ചോദ്യം ഋതുവിലേക്ക് എത്തി. അപ്പോള്‍ ‘പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്, നമ്മള്‍ പ്രണയിച്ചുകൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ.

കല്യാണമായെങ്കില്‍ പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി ചെല്ലണം. കമിതാക്കളാണെങ്കിലും വിവാഹിതരായ ദമ്പതികളാണെങ്കിലും പ്രണയം അത്രമേല്‍ ശക്തമായിരിക്കണം’ എന്ന വാക്കുകളിലൂടെ പ്രണയത്തെക്കുറിച്ച് മനോഹരമായി പറഞ്ഞു. പിന്നാലെ ഋതുവിന് പ്രണയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ , തനിക്ക് ഒരാളെ ഇഷ്ടം ആണെന്നും എന്നാല്‍ അത് എവിടെ എത്തും എന്ന് അറിയില്ല. അയാള്‍ക്ക് തിരിച്ചുണ്ടോ എന്നതിലും വ്യക്തമല്ല, മാത്രമല്ല നമ്മള്‍ തിരിച്ച് അവിടെ എത്തുമ്പോഴേക്കും അവിടെ ആ പ്രണയം ഉണ്ടാവുമോ എന്നതും അറിയില്ല എന്ന തരത്തിലാണ് ഋതു സംസാരിച്ചത്.

Anusha

Recent Posts

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

23 mins ago

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

10 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

15 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

15 hours ago