അങ്ങനെ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസണ് ത്രീ പ്രേക്ഷകരിലേക്ക് എത്തുകയാണ്. വളരെ പ്രതീക്ഷയോടെയാണ് പുതിയ എപ്പിസോഡിനെ ആരാധകര്‍ നോക്കി കാണുന്നത്. മത്സരാര്‍ത്ഥികളുടെ പേരും വിവരരും പുറത്ത് വിട്ടിരുന്നു. ഇതിനിടെ മത്സരാര്‍ത്ഥികളില്‍ ഒന്നും കൂടെ വ്യക്തത വരുത്തേണ്ടതും ഉണ്ട്.
രണ്ടാം ബിഗ്ബോസ് കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ വെച്ച് നിര്‍ത്തേണ്ടി വന്നിരുന്നു. ഇത് ആരാധകരെയും സംങ്കടിത്തിലാക്കിയിരുന്നു. കഴിഞ്ഞ ബിഗ് ബോസിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമി ഷോയിലെത്തിയത്.
ഷോയില്‍ ശക്തമായ മത്സരമായിരുന്നു ഇരുവരും നടത്തിയത്. ഷോയുടെ പകുതിയില്‍ നിന്നും കയറി വന്ന ഇരുവര്‍ക്കും ആരാധകരും ഏറെയായിരുന്നു. ബിഗ് ബോസില്‍ ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിലും അഭിരാമിക്ക് വിഷമം ഉണ്ടായിരുന്നു, എന്നാല്‍ അന്നത്തെ സാഹചര്യം നോക്കുമ്പോള്‍ നിര്‍ത്തേണ്ടത് അത്യാവിശ്യമാണെന്നും അഭിരാമി പറഞ്ഞിരുന്നു. ഇനി അവസരം കിട്ടിയാല്‍ ബിഗ്ബോസ് വേദിയിലേക്ക് വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസില്‍ എത്തിയതിന് പിന്നാലെ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും. അങ്ങനെ ഒരു സാഹചര്യത്തില്‍ ആരാണെങ്കിലും ശക്തരായി പോവുമെന്നും അഭി പറയുന്നു. ഇപ്പോള്‍ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് താരം.
അതേസമയം മത്സരാര്‍ത്ഥികളായ രണ്ട് പേരെ കാണാന്‍ ആഗ്രഹമുണ്ട് അഭിരാമിയ്ക്ക്. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് വിജയ് ബാബുവിനെയും. രണ്ടുപേരും അഭിരാമിയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഒരാള്‍ തന്റെ ആശയങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നയാളാണ്. അതേസമയം മറ്റേയാള്‍ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്നത് കാണുന്നവര്‍ക്ക് തീരുമാനിക്കാം അഭിരാമി പറഞ്ഞു.
കൂടാതെ ബിഗ്ബോസിലേക്ക് പോവുന്നവര്‍ അവിടെ ആത്മാര്‍ത്ഥമായി നില്‍ക്കണമെന്നും അഭിരാമി പറയുന്നു. ഒരിക്കലും അവിടെ മറ്റൊരു സ്വഭാവം കാണിക്കാന്‍ കഴിയില്ല. എതെങ്കിലും സാഹചര്യത്തില്‍ ശരിക്കുമുള്ള സ്വഭാവം പുറത്ത് വരും. ഇത് അനുഭവത്തിലൂടെയാണ് അഭിരാമി പറയുന്നത്.