മലയാളികൾക്ക് പ്രിയ്യപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി.സ്റ്റേജ് ഷോയും, മ്യൂസിക്ക് ബാൻഡും, സ്റ്റൈലിഷ് ഫോട്ടോഷൂട്ടും ഒക്കെയായി അഭയ സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ്. അടുത്തിടക്ക് അഭയ എന്തൊക്കെ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ടോ, അതൊക്കെയും നമ്ബർ വൺ ട്രെൻഡിങ് ലിസ്റ്റിൽ ആയിരുന്നുതാനും.സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം പതിനാലുവര്ഷമാണ് ലിവ് ഇൻ റിലേഷനിൽ അഭയ കഴിഞ്ഞത്. ഒരു കുടുംബസ്ഥ ആയി എല്ലാ കാര്യങ്ങളും നോക്കി നടത്തിയ അഭയ കുറച്ചുകാലം സ്വന്തം കരിയറിൽ നിന്നുപോലും വിട്ടുനിന്നിരുന്നു. കാര്യങ്ങളെ പോസിറ്റീവ് ആയി മാത്രം കാണുന്ന അഭയ ആ ബന്ധം ഇല്ലാതെ ആയപ്പോഴും യാതൊരുവിധ പരാതിയോ പരിഭവമോ പറയാൻ നിന്നതുമില്ല. തനിക്ക് യാതൊരുവിധ പരാതിയും ഇല്ലെന്നാണ് പറയുന്നത്.
അതെ സമയം രണ്ട് ദിവസമായി ഗോപി സുന്ദറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ഒപ്പമുള്ള സുഹൃത്തിനെക്കുറിച്ചാണ് ഭൂരിഭാഗം ആളുകളും തിരക്കിയതും. കലാകാരിയായ പ്രിയ നായരാണ് ഗോപിക്ക് ഒപ്പമുള്ളത്. സ്വിറ്റ്സർലാൻഡിൽ മ്യൂസിക്കൽ ഷോ അവതരിപ്പിക്കാൻ പോയ ഗോപിക്ക് ഒപ്പം ഇത്തവണ പ്രിയയും ഉണ്ടായിരുന്നു എന്നതാണ് ചർച്ചകൾക്ക് അടിസ്ഥാനമായത്. അഭയയുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് പുതിയ ബന്ധം ഗോപി ആരംഭിച്ചതുംഅമൃത സുരേഷ് ആയിരുന്നു അഭയക്ക് ശേഷം ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഇരുവരും ഏകദേശം ഒരു വർഷത്തോളം ജീവിതം സുന്ദരമായി തന്നെ കൊണ്ടുപോവുകയും ചെയ്തു. വിമര്ശനങ്ങള്ക്ക് എപ്പോഴും സർക്കാസം കലർന്ന മറുപടിയും ഇവർ നൽകാറും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവർക്ക് ഞങ്ങൾ പുട്ടും മുട്ടകറിയും സമർപ്പിക്കുന്നു
മറ്റൊന്ന്,കഴിഞ്ഞദിവസം അഭയ പങ്കിട്ട ഒരു കുക്കിങ് വീഡിയോയും ഇപ്പോൾ ആരാധകരുടെ കണ്ണിൽ ഉടക്കിയിട്ടുണ്ട്. അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി, ഇതാണോ ഇപ്പോൾ ട്രെൻഡ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യങ്ങൾ. അതേസമയം തന്നെ അഭയ പങ്കുവച്ച അനുജത്തി വരദയുടെ പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു.