മലയാള സിനിമ പിന്നണിഗാന രംഗത്ത് ഏറേ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള അഭയയുടെ വിശേഷങ്ങള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിത താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ യാത്രകള്‍ക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അഭയ.ഫോക്സ്വാഗന് ടൈഗൂണ്‍ ആണ് ഗായിക സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചിയിലെ ഫോക്സ്വാഗന് വിതരണക്കാരായ ഇവിഎം ഫോക്സ്വാഗണില് നിന്നാണ് അഭയ ഹിരണ്മയി വാഹനം വാങ്ങിയത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും ഇവിഎം ഫോക്സ്വാഗന് പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ടൈഗൂണിന്റെ ഒരു ലീറ്റര്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സും ഉപയോഗിക്കുന്ന ഹൈലൈന്‍ മോഡലാണ് അഭയയുടെ പുതിയ എസ്യുവി. 15.28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ഫോക്സ്വാഗണിന്റെ ചെറു എസ്യുവി ടൈഗൂണ്‍ 2021 അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്ഐ പെട്രോള്‍ എന്ജിന് മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്.
115 പിഎസ് കരുത്തും 178 എന്‍എം ടോര്‍ക്കുമുള്ള ഒരു ലീറ്റര്‍ എന്‍ജിനു കൂട്ടായി മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളുണ്ട്. 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ എന്‍ജിനൊപ്പം ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളുണ്ട്.