വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.മോഹൻലാൽ കാറിൽ കയറുന്ന സമയത്ത് പോരുന്നോ എന്റെ കൂടെ എന്ന് അമ്മൂമ്മയോട് ചോദിച്ചിരുന്നു. ആ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയാണ് അമ്മൂമ്മ.ഇപ്പോൾ ലാലേട്ടനെ വീണ്ടും കാണാനെത്തിയിരിക്കുകയാണ് അമ്മൂമ്മ. അമ്മൂമ്മയെ ചേർത്ത് പിടിച്ച് താരം സ്നേഹം അറിയിക്കുകയും ചെയ്തു.
മോഹൻലാലിനെ കണ്ട് മതിവരാതെ അമ്മൂമ്മ മോഹൻലാൽ വീണ്ടും ഷൂട്ടിന് എത്തിയപ്പോൾ ഓടിയെത്തുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിന് അരികിലേക്ക് പോകുമ്പോൾ മോഹൻലാൽ അമ്മൂമ്മയെ ചേർത്ത് പിടിച്ച് നടന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് മോഹൻലാൽ തമാശയായി മറുപടി പറഞ്ഞത്. ഇത്ര നല്ല സ്ഥലത്ത് വന്നിട്ട് പെട്ടെന്ന് തിരിച്ച് പോകുന്നത് എങ്ങനെയാണെന്നും മോഹലാൽ പറയുന്നു. എവിടെയാണ് വീടെന്നും മോഹൻലാൽ അമ്മൂമ്മയോട് ചോദിക്കുന്നുണ്ട്.
തന്നെ വീട്ടിലേക്ക് വിളിച്ച അമ്മ താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വീഡിയോയിൽ മോഹൻലാൽ പറയുന്നു. അമ്മയെ വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയാക്കിയത്.