ഇന്ത്യയും ലെസ്റ്റര്‍ഷെയറും തമ്മിലെ പരിശീലന മത്സരത്തിനിടെ ശല്യം ചെയ്ത ആരാധകനോട് കയര്‍ത്ത് വിരാട് കോലി. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കമലേഷ് നഗര്കോട്ടിയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധകനോടാണ് കോലി കയര്‍ത്തത്. ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോലിയുടെ മറുപടി.
താന്‍ ഓഫിസില്‍ നിന്ന് അവധിയെടുത്താണ് വന്നതെന്നും ഒരു ഫോട്ടോയെടുക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെന്നും ആരാധകന് പറഞ്ഞു. ഇതിനാണ് കോലി മറുപടി നല്‍കിയത്. അവന് മത്സരം കളിക്കാനാണോ അതോ ഫോട്ടോ എടുക്കാനാണോ വന്നതെന്നായിരുന്നു കോലിയുടെ മറുപടി. പവലിയനില്‍ നിന്ന് എണീറ്റായിരുന്നു കോലി പരുക്കന്‍ ഭാഷയില്‍ പ്രതികരിച്ചത്.
കമലേഷ് നാഗര്‍കോട്ടി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല, ഒരു നെറ്റ് ബൗളറായാണ് അദ്ദേഹം ടീമിനൊപ്പമുള്ളത്. പകരക്കാരനായാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യാനെത്തിയത്. അതേസമയം സന്നാഹ പോരാട്ടത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ കോലി 33 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലും കോലി തന്റെ ഫോം തുടര്‍ന്നു. 67 റണ്‍സായിരുന്നു കോലി രണ്ടാം ഇന്നിങ്സില്‍ നേടിയത്.
Virat Teaching a lesson to a guy in crowd who was making fun of Kamlesh Nagarkoti who was standing near the Boundary line while fielding in the practise match ❤️
‘aRrOgAnT’ uno 🤡@imVkohli 🐐pic.twitter.com/1urDq3jRyq
— Priyanshu Bhattacharya 🏏 (@im_Priyanshu_B7) June 25, 2022