മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഒരു നോവായി നിൽക്കുകയാണ് വിസ്മയ എന്ന പെൺകുട്ടി. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് സ്ത്രീധനമെന്ന പ്രവണതയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കേരളസമൂഹത്തിൽ നിന്നും ഉയർന്നത്. നിരവധി ആളുകളും താരങ്ങളും ആണ് സ്ത്രീധനത്തെ എതിർത്തുകൊണ്ട് രംഗത്തെത്തിയത്. എങ്കിലും ഇപ്പോഴും ഈ സ്ത്രീധനം എന്ന വിപത്ത് നമ്മുടെ നാട്ടിൽ തുടരുകയാണ് എന്നതാണ് വസ്തുത.
കിരൺകുമാർ എന്ന വിസ്മയയുടെ ഭർത്താവ് ആണ് കേസിലെ ഒന്നാം പ്രതി. കൊല്ലം സ്വദേശി ആണ് ഇവർ. മരണപ്പെടുന്ന സമയത്ത് വെറും 24 വയസ്സ് മാത്രമാണ് വിസ്മയയ്ക്ക് ഉണ്ടായിരുന്നത്. ഭർത്താവ് ഇപ്പോൾ ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഭർത്താവിന് ഇപ്പോൾ ജയിലിൽ എന്താണ് പണി എന്ന് അറിയുമോ? ജയിലിൽ തോട്ടിപ്പണി എടുത്തു കഴിയുകയാണ് കിരൺ കുമാർ ഇപ്പോൾ.
മോട്ടോർ വെഹിക്കിൾ വകുപ്പിൽ ആയിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു ഇയാൾ. കേസിൽ പ്രതി ആയതോടെ പിരിച്ചുവിടുകയായിരുന്നു ഇയാളെ. പൂജപ്പുര സെൻട്രൽ ജയിലിൽ മതിൽക്കെട്ടിനുള്ളിൽ ഉള്ള തോട്ടത്തിലാണ് ഇയാൾ ഇപ്പോൾ ജോലി ചെയ്യുന്നത്. പത്ത് വർഷം കഠിന തടവിന് ആണ് ഇയാളെ വിധിക്കപ്പെട്ടത്.
ഏകദേശം പത്ത് ഏക്കർ വരുന്ന ഭാഗമാണ് ഇവിടെ ഉള്ളത്. ഇവിടെ ആണ് തോട്ടം ഉള്ളത്. ജയിൽ സൗന്ദര്യവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. അതിൻറെ ഭാഗമായി നിരവധി അലങ്കാരച്ചെടികൾ നട്ടിട്ടുണ്ട്. കിരൺ കുമാർ അടക്കം തിരഞ്ഞെടുക്കുന്ന ആളുകളായിരിക്കും ഇവിടെ പണിയെടുക്കുന്നത്. രാവിലെ 7:15 മണിക്ക് ആയിരിക്കും ജോലി തുടങ്ങുക. ഒരു ദിവസം എത്രയാണ് ശമ്പളം എന്ന് അറിയുമോ? 63 രൂപ ആണ് ഒരു ദിവസം ശമ്പളമായി ലഭിക്കുക. ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ആയിരിക്കും ദിവസ ശമ്പളം. അഞ്ചാം ബ്ലോക്കിലാണ് കിരൺകുമാർ കഴിയുന്നത്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളകൾ ഉണ്ട്. വൈകീട്ട് ചായ ലഭിക്കും.