ഹംഗേറിയൻ വാഹന നിർമ്മാതാക്കളായ keeway ബെനലി യുമായി ചേർന്നു പുതിയ വാഹനങ്ങൾ മാർക്കറ്റിൽ ഇറക്കുകയാണ്. ആഗോള സാന്നിധ്യമുള്ള ഒരു ബ്രാൻഡാണ് കീവെ. ഇവരുടെ ക്രൂയിസർ മോഡൽ വാഹനങ്ങൾക്ക് യൂറോപ്പിൽ വൻ പ്രിയമാണ്. കീവേ അടുത്തിടെ സിക്റ്റീസ് 300ഐ റെട്രോ-സ്റ്റൈൽ സ്കൂട്ടർ, വിയെസ്റ്റെ 300 മാക്സി സ്കൂട്ടർ, കേ-ലൈറ്റ് 250 വി ക്രൂയിസർ മോട്ടോർസൈക്കിൾ എന്നിവയടങ്ങുന്ന മൂന്ന് പ്രൊഡക്ടുകളുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. മൂന്നെണ്ണത്തിൽ നിന്ന്, കമ്പനി സിക്റ്റീസ് 300ഐ, വിയെസ്റ്റെ 300 സ്കൂട്ടറുകൾ ഇന്ത്യയിൽ 2.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലോഞ്ച് ചെയ്തിരിക്കുകയാണ്. ബെനെല്ലി ഡീലർഷിപ്പുകൾ വഴി കീവേ ഉൽപ്പന്നങ്ങൾ വിൽക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
സിക്റ്റീസ് 300ഐ പേര് സൂചിപ്പിക്കുന്നത് പോലെ, 1960കളിലെ കരുത്തുറ്റ യൂറോ സ്കൂട്ടറുകളുടെ പ്രചോദനത്താൽ നിർമ്മിതമായവയാണ്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, വൃത്താകൃതിയിലുള്ള മിററുകൾ, ക്ലാസിക് ലുക്കിംഗ് ബാഡ്ജിംഗ്, റെട്രോ ഗ്രാബ് ഹാൻഡിലുകൾ, 1960 -കളിലെ ഫ്ലെയറുള്ള വലിയ സ്പ്ലിറ്റ് സീറ്റുകൾ എന്നിവയ്ക്കൊപ്പം ക്ലാസിക് ഡിസൈൻ ശൈലിയും ഇതിന് ലഭിക്കുന്നു. ക്ലാസിക് രൂപകൽപ്പനയ്ക്കൊപ്പം, മാറ്റ് ലൈറ്റ് ബ്ലൂ, മാറ്റ് ഗ്രേ, മാറ്റ് വൈറ്റ് എന്നീ മൂന്ന് പുതിയ ക്ലാസിക് കളർ സ്കീമുകൾ ഇതിന് ലഭിക്കുന്നു. മൂന്ന് നിറങ്ങൾക്കും വ്യത്യസ്തമായ സീറ്റ് കവറുകളും ലഭിക്കും. മാറ്റ് ലൈറ്റ് ബ്ലൂ ആണ് എറ്റവും നല്ല റെട്രോ-ലുക്കിൽ. കൂടാതെ ക്രീം നിറമുള്ള പ്ലാസ്റ്റിക് ട്രിമ്മുകളും വൈറ്റ് വോളുകളുള്ള ടയറുകളും ടാൻ നിറമുള്ള സീറ്റ് കവറുകളും ഇതിന്.
വിയെസ്റ്റെ 300 എന്നത് ഒരു മാക്സി-സ്കൂട്ടറാണ്, അത് റൈഡർക്ക് വളരെയധികം സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിന്റെ സഹോദര മോഡലായ സിക്സ്റ്റീസ് 300ഐ -ൽ നിന്ന് വ്യത്യസ്തമായി, വിയെസ്റ്റെ 300 കൂടുതൽ മോഡേനും ഫ്യൂച്ചറിസ്റ്റിക്കുമാണ്. വിയെസ്റ്റെ 300 -ന് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, മാറ്റ് വൈറ്റ് എന്നിങ്ങനെ കീവേ മൂന്ന് നിറങ്ങൾ വാഗ്ദാനം ചെയ്യുന്നു.