വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 15 പേര് പൊലീസ് കസ്റ്റഡിയില്‍. ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുമാണെന്നാണ് പൊലീസ് പറയുന്നത്.
കമ്പളക്കാട് മുഹ്സിന് എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷമായിരുന്നു റിസോര്‍ട്ടില്‍ നടന്നത് എന്നാണ് വിവരം. പുലര്‍ച്ചെയാണ് പൊലീസ് പരിശോധന നടന്നത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. പിടിയിലായവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.