മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിനു കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തമിഴ് ചിത്രങ്ങളിൽ സാമന്ത ആയിരുന്നു നായിക എന്നതുകൊണ്ടാണ്. വിജയ് നായകനായ കത്തി, തെറി, മെർസൽ എന്നീ സിനിമകളിൽ സാമന്ത ആയിരുന്നു നായിക. അതുപോലെതന്നെ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാൻ, 24 എന്നീ സിനിമകളിലും സാമന്ത തന്നെയായിരുന്നു നായിക.
ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിനിമയ്ക്ക് പുറമേ ടെലിവിഷൻ മേഖലയിലും സജീവമാണ് താരം. സാം ജാം എന്ന പരിപാടി അവതരിപ്പിക്കുന്നത് സാമന്ത ആണ്. നിരവധി സെലിബ്രിറ്റികൾ ആണ് ഈ പരിപാടിയിൽ അതിഥികളായി എത്തുന്നത്. തെലുങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടികളിൽ ഒന്നുകൂടിയാണ് ഇപ്പോൾ ഇത്.
ഇതുകൂടാതെ വെബ് സീരീസ് മേഖലയിലും സാമന്ത സജീവമാകാനൊരുങ്ങുകയാണ്. സാമന്ത ആദ്യമായി അഭിനയിച്ച വെബ് സീരിസ് ഫാമിലിമാൻ 2 ഇന്ന് രാത്രി 10 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. സൂപ്പർ ഹിറ്റ് ഹിന്ദി വെബ്സീരീസ് ഫാമിലി മാനിൻ്റെ രണ്ടാം ഭാഗം കൂടിയാണ് ഇത്. മനോജ് വാജ്പേയ് ആണ് സീരീസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാമണി നായികയായി എത്തുന്നത്.
നീരജ് മാധവ് ആയിരുന്നു ഒന്നാം ഭാഗത്തിൽ വില്ലൻ വേഷത്തെ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുമുള്ള ഐസിസ് റിക്രൂട്ട്മെൻറ് ആയിരുന്നു ഒന്നാം ഭാഗത്തിലെ വിഷയം. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ തമിഴ് പുലികളുടെ രാഷ്ട്രീയം ആണ് പറയുന്നത്. സാമന്ത ഒരു തമിഴ് പുലി ആയിട്ടാണ് ഇതിൽ എത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ട്രെയിലർ റിലീസ് ചെയ്ത ദിവസം മുതൽ സാമന്തയ്ക്ക് എതിരെ വലിയ രീതിയിലുള്ള ഭീഷണികൾ ആണ് നിലനിൽക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ നടിയും നിർമാതാക്കളും പ്രതികരിച്ചിട്ടില്ലായിരുന്നു. എന്നാൽ വെബ് സീരീസ് ഇറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അവർ. സാമന്ത ചെയ്തത് ശരിയാണോ തെറ്റാണോ ഇന്ന് രാത്രി അറിയാം എന്നാണ് അവർ പ്രതികരിച്ചത്. എന്തായാലും വിവാദങ്ങൾ എല്ലാം തന്നെ സീരിസിൻ്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.