സിനിമാലോകത്തെ രാജകുമാരിയാണ് നടി മിയ. ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തമിഴകത്തും ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങളില്‍ മിയ എത്തിയിരുന്നു. വേറിട്ട അഭിനയം, അഭിനയ മികവ്, ഏത് കഥാപാത്രവും ഇണങ്ങും ഇതെല്ലാം താരത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്.
സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് താരത്തിന്റെ വിവാഹം. കൊട്ടിയോഘോഷത്തേടെ നടത്തേണ്ട വിവാഹം വളരെ ലളിതമായാണ് നടത്തിയത്. ലോക്ക്ഡൌണിനിടെയായിരുന്നു താരം വിവാഹിതയായത്. അതിനാല്‍ തന്നെ താരങ്ങളൊന്നും പങ്കെടുക്കാത്ത താരവിവാഹമായിരുന്നു ഇത്. നടിയുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമാണ് മിയ. ഇപ്പോള്‍ തന്റെ അമ്മയുടെ പിറന്നാളിന് ആശംസ അറിയിച്ചാണ് താരം സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മമ്മിയ്ക്കൊപ്പം നില്ക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മിയ ആശംസ നേര്‍ന്നിരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള ടോപ്പുകള്‍ ധരിച്ചുകൊണ്ടാണ് മിയയും അമ്മയും ചിത്രത്തിലുള്ളത്. മമ്മയും താനും ട്വിന്നിങ്ങാണെന്നും എന്റെ എല്ലാക്കാര്യങ്ങളും നോക്കിനടത്തുന്ന ഓള്‍റൌണ്ടര്‍ മമ്മിയ്ക്ക് സന്തോഷകരമായ ആശംസ നേരുന്നുവെന്ന് മിയ കുറിച്ചിരിക്കുന്നു. മക്കളായ രണ്ട് പേര്‍ക്കും ഈ സുദിനത്തില്‍ അമ്മയ്ക്കൊപ്പമായിരിക്കാന് സാധിച്ചില്ലെന്നും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള് നേരിട്ട് കണ്ടതല്ലേയെന്നും മിയ കുറിച്ചിരിക്കുന്നു.
ഈ സന്തോഷകരമായ നിമിഷങ്ങള്‍ ഓര്‍ത്ത് അമ്മ സന്തോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ചിത്രത്തിന് താഴെ താരം കുറിച്ചു. ഇതിനൊപ്പം’മമ്മ ഇപ്പോഴും കുഞ്ഞാവയെ പിടിച്ചിരിക്കുന്നത് പോലെയാണ് എന്നെ പിടിക്കുന്നത്. അതെനിക്കിഷ്ടമാണെന്നും മിയ പറയുന്നു. തങ്ങളുടെ പ്രിതാരത്തിന്റെ അമ്മയുടെ പിറന്നാള്‍ വിവരം അറിഞ്ഞതോടെ ആരാധകരും ആശംസ പ്രവാഹവുമായി രംഗത്തെത്തി. ചിത്രത്തില്‍ അമ്മയും മോളും അതീവ സുന്ദരിയായിട്ടാണ് ഉള്ളത്.