മലയാള സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ ട്രെയിലര്‍ എത്തി. മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു പറ്റം സുഹൃത്തുക്കള്‍ കൊടൈക്കനാലിന് യാത്ര പോകുന്നതും ഇവിടെ ഒരു ഗുഹയില്‍ അകപ്പെടുന്നതും അവിടെ നിന്നും രക്ഷപെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
സര്‍വൈവ്വല്‍ ത്രില്ലറായിരിക്കും എന്ന് ഉറപ്പിക്കുന്നുണ്ട് ട്രെയിലര്‍. ജാന്‍എമന്‍ സംവിധാനം ചെയ്ത ചിദംബരം തിരക്കഥ എഴുതിയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോള്‍, അഭിരാം രാധാകൃഷ്ണന്, അരുണ്‍ കുര്യന്, ലാല്‍ ജൂനിയര്‍, ഖാലിദ് റഹ്മാന്, വിഷ്ണു രഘു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീത സംവിധാനവും വിവേക് ഹര്ഷന് എഡിറ്റിംഗും അജയന് ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനും റോണക്സ് സേവ്യര്‍ മേക്കപ്പും മസ്ഹര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും വിക്രം ദഹിയ ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നു.ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.