ചെപ്പോക്കിൽ നടന്ന ഇന്ത്യയുടെ അവസാന മത്സരത്തിൽ ഞാൻ കെ എൽ രാഹുലിന്റെ പോസ്റ്ററുമായി പോയ യുവാവിനുണ്ടായ അൻുഭവമാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ച ആവുന്നത്.കെ എൽ രാഹുലിന്റെ പോസ്റ്ററും പിടിച്ച് കൊണ്ട് ഗോകുൽ ട്വീറ്റ് ചെയ്തിരിക്കുന്ന കാര്യങ്ങൾ ഇതാണ്,
ചെപ്പോക്കിൽ നടന്ന ഇന്ത്യയുടെ അവസാന മത്സരത്തിൽ ഞാൻ കെ എൽ രാഹുലിന്റെ പോസ്റ്ററുമായി ഞാൻ സ്റ്റേഡിയത്തിലേക്ക് പോയത്. എന്നാൽ കുറച്ച് ഉദ്യോഗസ്ഥർ എന്നെ സ്റ്റേഡിയത്തിനകത്ത് പോസ്റ്റർ കൊണ്ടുവരാൻ അനുവദിച്ചില്ല, അവർ പറഞ്ഞു, KL കർണാടകക്കാരനാണെന്നും തമിഴ്നാടിന് കർണാടകയുമായി രാഷ്ട്രീയ പ്രശ്നങ്ങളുണ്ടെന്നും ഞാൻ ഒരുപാട് അപേക്ഷിച്ചു, പക്ഷേ അനുവദിച്ചില്ല.എന്നാണ് അദ്ദേഹം പറയുന്നത്.
ഈ സാഹചര്യത്തിലാണ് മുമ്പ് മാധ്യമത്തോട് രാഹുൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുന്നത്.അത് ഇങ്ങനെയാണ്,അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് കുറച്ച് നാളായി നേരിടുന്ന വിമര്‍ശനങ്ങളെ പറ്റി രാഹുല്‍ മനസ് തുറന്നത്. ‘മോശം ഇന്നിങ്സുകളല്ലാതിരുന്നിട്ടും തനിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്തുകൊണ്ടാണ് തനിക്ക് മാത്രം ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന് ആലോചിക്കാറുണ്ടെന്നും രാഹുല്‍ പറയുന്നു… പരുക്കിനെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി രാഹുല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. മേയ് മാസത്തില്‍ ഐപിഎല്‍ മല്‍സരത്തിനിടെയാണ് രാഹുലിന് പരുക്കേറ്റത്. പരുക്കിന്ശേഷം ഏഷ്യാ കപ്പിലാണ് രാഹുല്‍ ഇന്ത്യന്‍ ജഴ്സിയില്‍ തിരകെയെത്തുന്നത്. ഏഷ്യാകപ്പിലെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയുള്‍പ്പടെ 169 റണ്‍സ് നേടി രാഹുല്‍. ‘പരുക്കിന്റെ സമയം വലിയ വേദനയിലൂടെയാണ് കടന്നുപോയതെന്നും ടീമിലേക്ക് തിരികെ വരുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്നും രാഹുല്‍ പറയുന്നു. ലോകകപ്പ് ടീമില്‍ ഇടമുണ്ടോ എന്നുപോലും ഉറപ്പില്ലാതിരുന്ന കാലത്തിലൂടെയാണ് താന്‍ കടന്നുപോയതെന്നും രാഹുല്‍ പറഞ്ഞു. പരുക്കിന്റെ പിടിയില്‍ നിന്ന് ലോകകപ്പിലെ ആദ്യ മല്‍സരത്തിലെ ഹീറോ പരിവേശത്തിലേക്കെത്തിയത് കഠിനാധ്വാനം കൊണ്ടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു
In the last match of India at Chepauk I went to the stadium with a KL Rahul’s poster. But few officials didn’t allow me to bring the poster inside the stadium,they said KL is from Karnataka and Tamil Nadu has political issues with Karnataka.I begged lot but not allowed@ICC @BCCI pic.twitter.com/WycKpyABkC
— GOKUL (@GOKUL1122) October 10, 2023