ഭക്ഷണം ഇഷ്ടപ്പെടാതിരിക്കുകയോ കഴിക്കാതെ ഇരിക്കുകയോ ചെയ്യുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വളരെ കുറവാണ്.
ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കിയ അല്ലങ്കിൽ അതിനെ ആസ്വദിക്കാൻ കഴിയുന്നവർക്ക് ഭക്ഷണം ഒരു വികാരമാണ്. നാടനും ചൈനീസും മെക്സിക്കനും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഭക്ഷണം ശൃംഖല ഇന്ന് കേരളത്തെയും കീഴടക്കിക്കഴിഞ്ഞു. എന്നാൽ നല്ല നാടൻ ഭക്ഷണം ഇന്നും മലയാളികൾക്ക് ഒരു ആവേശം തന്നെയാണ്. നല്ല വറ്റിച്ചെടുത്ത മീൻ കറി ഒരു കുമ്പിൾ ചോറിൽ ഒഴിച്ച് തൈരും ചേർത്ത് കഴിക്കുന്നതിൻ്റ രുചി ഒരു മെക്സിക്കനും ചൈനീസിനും നൽകാൻ കഴിയില്ല.
ഇങ്ങനെ ഭക്ഷണത്തെ സ്നേഹിക്കുന്ന ആളുകൾക്ക് രുചിയുടെ പുതിയ കാഴ്ചകൾ ഒരുക്കുകയാണ് കേരള ഫുഡ് സ്റ്റോറി യൂട്യൂബ് ചാനൽ. കഴിക്കാൻ ഇഷ്ടമുള്ളവരെ തനി നാടൻ രുചി പ്രേക്ഷകർ പരിചയപ്പെടുത്താനായി ആദ്യമായി ഉണ്ടാക്കിയത് ഒരു കാടമുട്ട കിഴിയാണ് എല്ലാ വീടുകളിലും സ്ഥിരമായി കാണുന്ന ഇന്ന് വളരെ ചുരുക്കം സാധനങ്ങൾ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിഴിയാണ് ആദ്യമായി പരിചയപ്പെടുത്തിയത്. ഹൈപ്പർ മാർക്കറ്റുകളിൽ മാത്രം കാണുന്ന സാധനങ്ങൾ വെച്ച് വിഭവങ്ങൾ ഒരുക്കി പ്രേക്ഷകപ്രീതി നേടുന്നവർക്ക് മുന്നിൽ അടുക്കളയിൽ നമ്മൾ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾ വച്ച് വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.
കാട മുട്ടയും ഉള്ളിയും കുരുമുളകും ഉപ്പും മഞ്ഞളും കറിവേപ്പിലയും കുരുമുളകുപൊടിയും ചേർത്ത് വഴറ്റിയ കാടമുട്ട ഒരു പത്തിരിയിലേക്ക് പൊതിഞ്ഞെടുത്ത് കിഴി രൂപത്തിലാക്കി വറുത്തെടുക്കുന്ന വിഭവം വളരെ പെട്ടെന്ന് ഉണ്ടാക്കി അതിഥികൾക്കും സുഹൃത്തുക്കൾക്കും വിളമ്പാം.
ഇഷ്ടമുള്ള ഭക്ഷണങ്ങൾ വയറുനിറയെ കഴിക്കുമ്പോൾ കിട്ടുന്ന മനസ്സുഖത്തിനെക്കാളും വലുതല്ല മറ്റൊന്നും എന്ന് നാവിലെ രുചി മുകുളങ്ങൾ പറയുന്നവർക്ക് തീർച്ചയായും ഇനിയും പരീക്ഷിച്ചു നോക്കാൻ കഴിയുന്ന വളരെ ചെറിയ രുചിയേറിയ വിഭവമാണ് കാടമുട്ട കിഴി.