മഴയുടെ കാലം കഴിഞ്ഞു എങ്കിലും ഇപ്പോഴും കേരളത്തിൽ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. വയലുകളിൽ ധാരാളം ഞവണിക്ക ഇപ്പോൾ നിങ്ങൾക്ക് ലഭിക്കും. എന്നാൽ പലർക്കും ഇത് എങ്ങനെയാണ് പാകം ചെയ്യേണ്ടത് എന്നോ അതിന്റെ ഔഷധ മൂല്യങ്ങൾ പറ്റിയോ യാതൊരു ബോധ്യവും ഇല്ല.
വയലുകളിൽ നിന്നും ഞവണിക്ക പെറുക്കി കൊണ്ടുവരികയാണ് ആദ്യത്തെ കടമ്പ. കടുക്ക പോലെ തന്നെ തോടിന് അകത്ത് ആയിരിക്കും ഇവരുടെ ഇറച്ചി. കൊണ്ടു വന്ന ഉടൻ തന്നെ കഴുകി വൃത്തിയാക്കി ചൂടു വെള്ളത്തിൽ തിളപ്പിക്കുക. ഉപ്പ് ഇടേണ്ടതില്ല. കുറച്ചുനേരം തിളപ്പിച്ച് കഴിയുമ്പോൾ തന്നെ തോട് വേർപെടുകയും ഇറച്ചി പുറത്തേക്ക് വരികയും ചെയ്യും. പിന്നീട് ഒരു കോലുകൊണ്ട് ഇറച്ചി കൊത്തി എടുക്കാം.
ഇതിനുശേഷമാണ് ഞവണിക്ക മസാലകൾ ചേർത്ത് ഫ്രൈ ചെയ്ത് എടുക്കുന്നത്. ഒട്ടേറെ ഔഷധമൂല്യങ്ങൾ ഉള്ള ഒരു ഭക്ഷണമാണ് ഞവണിക്ക. പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ സ്ഥിരമായി കണ്ടു വരാറുണ്ടായിരുന്ന ഒരു ഭക്ഷണ വിഭവമായിരുന്നു ഇത്. എന്നാൽ ഇന്ന് ഇതിനെ കുറിച്ച് അറിയുന്നവർ വളരെ വിരളമാണ്.
കുടൽ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ഇത് വളരെ നല്ലതാണ്. മഴപെയ്ത് നനഞ്ഞു കിടക്കുന്ന പാടങ്ങളിൽ മാത്രമാണ് ഇവ കണ്ടു വരിക. കടുക്ക പോലെ ഉപ്പുവെള്ളത്തിൽ ഒരിക്കലും ഇവയ്ക്ക് വളരാൻ സാധിക്കുകയില്ല