ഈസ്റ്റർ സന്തോഷത്തിന്റെ ഉത്സവമാണ്.ഈ ഈസ്റ്റർ കൂടുതൽ മധുര കരം ആക്കാൻ നമുക്ക് ത്രീ ലയർ ഐസ്ക്രീം കസ്റ്റാർട് പുഡിംഗ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
ആപ്പിൾ
മുന്തിരി
പഴം
ചെറി
അണ്ടിപ്പരിപ്പ്
കിമിസ്
പഞ്ചസാര (5-8spoon )
വെള്ളം(ആവശ്യാനുസരണം)
പാൽ (3 packet )
കസ്റ്റാർഡ് പൗഡർ
വാനില ഐസ്ക്രീം
ഉണ്ടാക്കുന്ന വിധം :
ഒരു ബൗൾ എടുക്കുക അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ആപ്പിൾ പഴം ഗ്രേപ്സ ചെറി അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ ആവശ്യാനുസരണം ചേർക്കുക .അതിലേക്ക് ഷുഗർ സിറപ്പ് ഒഴിക്കുക .അൽപ്പനേരം അത് മൂടിവെക്കുക.
ഒരു ഗ്ലാസ്സിൽ അല്പം പാലെടുത്ത് 2 – 3 ടേബിൾസ്പൂൺ കസ്റ്റഡ് പൗഡർ അതിലേക്ക് അലിയിച്ച് ചേർക്കുക.ഈ മിശ്രിതം ചൂടാകാൻ വെച്ചിരിക്കുന്ന (3 packet ) പാലിലേക്ക് ചേർക്കുകയും ആവശ്യത്തിന് പഞ്ചസാര (3-4 ടേബിൾസ്പൂൺ)ഇടുക. 8-10 min വരെ ഈ മിശ്രിതം സ്പൂൺ വച്ച് നന്നായി ഇളക്കുക.പിന്നീട് ഇതിനെ തണുക്കാനായി മറ്റൊരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക.
ചൂടാറിയതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഫ്രൂട്ട്സും കസ്റ്റഡ് മിൽക്കും ഫ്രിഡ്ജിലേക്ക അൽപനേരം തണുക്കാനായി വയ്ക്കുക് .
അവ തണുത്തതിനു ശേഷം നമുക്ക് 3 ലേയർ ഐസ്ക്രീം കസ്റ്റഡ് പുഡ്ഡിംഗ്
സെറ്റ് ചെയ്യാം .
ഒരു സർ വിങ് ബൗൾ എടുക്കുക
അതിലേക്ക് ഫ്രൂട്ട് മിക്സും രണ്ടാം ലെയർ കസ്റ്റഡ് മിൽക്ക് മിക്സ് മൂന്നാം ലേർ അതായത് ടോപ് ലെയർ രണ്ടു സ്കൂപ് ഐസ്ക്രീമും അതിലേക്ക് ചേർക്കുക .
ത്രീ ലയർ ഐസ്ക്രീം കസ്റ്റാർട് പുഡിംഗ് തയ്യാർ !!!