സോഷ്യല്‍ മീഡിയയില്‍ വിഡിയോകളും ചിത്രങ്ങളും തരംഗമാകാന്‍ വലിയ സമയമൊന്നും വേണ്ട. നിമിഷ നേരം കൊണ്ടാണ് പല വിഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. അവയില്‍ പലതും രസകരവും ചിന്തിപ്പിക്കുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായിരിക്കും. മൃഗങ്ങളുടെ വിഡിയോകള്‍ക്ക് ഫാന്‍സ് ഏറെയൊണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരു പൂച്ചയാണ് ഈ വിഡിയോയിലെ താരം. വാട്ടര്‍ കൂളറില്‍ നിന്ന് സ്വയം വെള്ളം കുടിക്കുന്ന പൂച്ചയാണ് വിഡിയോയില്‍. അല്പം കഷ്ടപ്പെട്ടാണ് കക്ഷി വെള്ളം കുടിക്കുന്നത്. നിരവധി പേരാണ് ഈ വിഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തത്. ട്വിറ്ററില്‍ 7.9 മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. 2.6 ലക്ഷം ലൈക്കുകളും 38,000 റീട്വീറ്റുകളുമുണ്ട്.
Stay hydrated.. 😅 pic.twitter.com/zBUD1fDsce
— Buitengebieden (@buitengebieden) August 10, 2022