കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്നും കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിത്തമെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ദേശീയസരാഷ്ട്രീയത്തില് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബിജെപിയാണ് ഏറ്റവും വലിയ ഭീഷണി. അത് കഴിഞ്ഞേ മറ്റ് പാര്‍ട്ടികളുള്ളൂ എന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മാത്രമുള്ള സിപിഐഎമ്മിനെ അഖിലേന്ത്യതലത്തില്‍ നമ്പര്‍ വണ്‍ ശത്രുവായി പ്രഖ്യാപിക്കാന്‍ പറ്റുമോ എന്നും കെ. സുധാകരന് ചോദിച്ചു. അവര്‍ക്ക് അതിനുള്ള അര്‍ഹതയില്ല. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങി നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം കേരളം പോലൊരു തുരുത്തിലെ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിത്തമല്ലേയെന്നും കെ. സുധാകരന് ചോദിച്ചു.
ചിന്തന്‍ ഷിബിരില്‍ നിന്ന് വിട്ടുനിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനുമെതിരെയും സുധാകരന് വിമര്‍ശനം ഉന്നയിച്ചു. ഇരുവരെയും പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്നും പങ്കെടുക്കാത്തതില്‍ പാര്‍ട്ടിക്ക് ഒരു ദുഃഖവുമില്ലെന്നും സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഇത്തരം സംഭവങ്ങള്‍ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോള്‍ മാറിനില്‍ക്കുന്നത് അവര്‍ ആലോചിക്കണം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതില്‍ നമുക്കൊരു ദുഃഖവുമില്ലെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.